കോയമ്പത്തൂർ: കൂടെ നൃത്തം ചെയ്തില്ലെന്ന് പറഞ്ഞ് യുവാക്കളെ മർദ്ദിച്ചതായി പരാതി. കേസുമായി ബന്ധപ്പെട്ട് പ്രകാശ്, മദൻ, ശക്തിവേൽ, ജയകുമാർ എന്നിവർക്കെതിരെ ആർഎസ് പുരം പൊലീസ് കേസെടുത്തു. സീരനായ്‌ക്കൻപാളയം രാജൻ കോളനിയിൽ ശശികുമാറിനെയും (37) സുഹൃത്തിനെയുമാണ് പ്രതികൾ മർദ്ദിച്ചത്.
വീടിനുസമീപം മാലിന്യംകളയാൻ പോയതായിരുന്നു ശശികുമാറും സുഹൃത്തും. ആ സമയം പ്രതികൾ നാലുപേരും റോഡിനരികിൽനിന്ന് നൃത്തം ചെയ്യുകയായിരുന്നു. ഇരുവരെയും തടഞ്ഞു നിർത്തി പ്രതികൾ ഡാന്‍സ് ചെയ്യാന്‍ നിർബന്ധിക്കുകയായിരുന്നു. പിന്നീട് ഇരുകൂട്ടരും തമ്മില്‍ വാക്കുതർക്കമായെന്നും തുടർന്ന് പ്രതികൾ മർദ്ദിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
Content Highlights: Complaint of assaulting youths