'കെജ്‌രിവാള്‍ ദളിത് വിരുദ്ധന്‍, വാല്‍മീകി ക്ഷേത്രങ്ങളിലെ പുരോഹിതരെ സഹായ പദ്ധതിയില്‍ നിന്ന് ഒഴിവാക്കി'

70 അംഗ ഡല്‍ഹി നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിനാണ് നടക്കുന്നത്.

dot image

ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ ദളിത് വിരുദ്ധനാണെന്ന് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്. ക്ഷേത്രങ്ങളിലെയും ഗുരുദ്വാരകളിലെയും പുരോഹിതന്‍മാര്‍ക്കായി ആംആദ്മി പാര്‍ട്ടി ധനസഹായ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ വാല്‍മീകി, രവിദാസ് ക്ഷേത്രങ്ങളിലെ പൂജാരിമാരെ ഒഴിവാക്കിയെന്ന് ഉദിത് രാജ് ആരോപിച്ചു.

ഈ പദ്ധതിയില്‍ തങ്ങളെയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച വാല്‍മീകി, രവിദാസ് ക്ഷേത്രങ്ങളിലെ പൂജാരിമാര്‍ പ്രക്ഷോഭം ആരംഭിക്കുകയാണെന്ന് ഉദിത് രാജ് പറഞ്ഞു. ഡിസംബര്‍ 30ന് കെജ്‌രിവാള്‍ ആംആദ്മി പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തിയാല്‍ ക്ഷേത്രങ്ങളിലെയും ഗുരുദ്വാരകളിലെയും പുരോഹിതന്‍മാര്‍ക്ക് മാസം 18000 രൂപ ധനസഹായം ലഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി അധികാരത്തിലെത്തയപ്പോള്‍ ഒരു ദളിത് ഉപമുഖ്യമന്ത്രിയാവുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഈ വാഗ്ദാനം പാലിക്കപ്പെട്ടില്ല. ആംആദ്മി പാര്‍ട്ടിക്ക് രാജ്യസഭയില്‍ 11 എംപിമാരുണ്ട്. ദളിത്, ഒബിസി വിഭാഗങ്ങളില്‍ നിന്ന് ഒരാള്‍ പോലും ഈ എംപിമാരുടെ കൂട്ടത്തിലില്ലെന്നും ഉദിത് രാജ് പറഞ്ഞു. 70 അംഗ ഡല്‍ഹി നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിനാണ് നടക്കുന്നത്. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണല്‍.

Content Highlights: Congress leader Udit Raj on Sunday dubbed Arvind Kejriwal as "anti-Dalit''

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us