സ്വി​ഗ്ഗി വഴി ഓർഡർ ചെയ്ത ഭക്ഷണത്തിൽ ജീവനുള്ള ഒച്ച്; പരാതിയുമായി യുവതി

ക്വിനോവ അവോക്കാഡോ സാലഡ് ഓർഡർ ചെയ്ത യുവതിയ്ക്കാണ് ജീവനുള്ള ഒച്ചിനെ കിട്ടിയത്

dot image

ഹൈദരാബാദ്: സ്വി​ഗ്ഗി വഴി ഭക്ഷണം ഓർഡർ ചെയ്ത യുവതിയ്ക്ക് ഭക്ഷണത്തിൽ നിന്നും കിട്ടിയത് ജീവനുള്ള ഒച്ചിനെ. ഇതിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ വൈറലായതോടെ നിരവധിപ്പേരാണ് ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തുന്നത്.

ക്വിനോവ അവോക്കാഡോ സാലഡ് ഓർഡർ ചെയ്ത യുവതിയ്ക്കാണ് ജീവനുള്ള ഒച്ചിനെ കിട്ടിയത്. ഭക്ഷണം കഴിച്ച് പകുതിയായപ്പോഴാണ് എന്തോ അനങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതെന്നും പിന്നീട് സൂക്ഷിച്ചു നോക്കിയപ്പോഴാണ് അതൊരു ഒച്ചാണെന്ന് മനസിലായതെന്നും യുവതി വ്യക്തമാക്കുന്നു. ദെയർഓൺയു എന്ന അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.

ഓർഡറിൻ്റെ ബില്ലുൾപ്പെടെ യുവതി പങ്കുവെച്ചിട്ടുണ്ട് "ഓർഡർ തയ്യാറാക്കുമ്പോൾ റസ്റ്ററൻ്റുകൾ എങ്ങനെയാണ് ഇത്ര നിരുത്തരവാദപരമായി പെരുമാറുന്നത്. ഇത് വെറുപ്പുളവാക്കുന്നു. ഉടൻ പരിശോധിച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ ഞാൻ സ്വിഗ്ഗിയോട് അഭ്യർത്ഥിക്കുന്നു'', യുവതി പറഞ്ഞു.

അടുത്തിടെ, ഹൈദരാബാദിൽ നിലവാരമില്ലാത്ത ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കുന്ന റസ്റ്ററൻ്റുകൾ, ബേക്കറികൾ, ഭക്ഷണ സ്ഥാപനങ്ങൾ എന്നിവയ്‌ക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് കർശന നടപടി സ്വീകരിച്ചിരുന്നു.

Content Highlights: Hyderabad Woman Orders Quinoa Avocado Salad and Finds Live Snail

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us