'ഇന്‍ഡ്യ സഖ്യത്തിലേക്ക് സ്വാഗതം'; വിജയിനെ ക്ഷണിച്ച് തമിഴ്‌നാട് കോണ്‍ഗ്രസ്

ടിവികെ വരാനിരിക്കുന്ന ഈറോഡ് ഈസ്റ്റ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.

dot image

ചെന്നൈ: നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയിനെ ഇന്‍ഡ്യ സഖ്യത്തിലേക്ക് ക്ഷണിച്ച് തമിഴ്‌നാട് കോണ്‍ഗ്രസ്. രാജ്യത്തെ വിഘടന ശക്തികള്‍ക്കെതിരെ ഒന്നിച്ചു പോരാടാണമെന്ന് അടുത്തിടെ ഒരു പൊതുയോഗത്തില്‍ വിജയ് പ്രസംഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാകാന്‍ തമിഴ്‌നാട് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ സെല്‍വപെരുന്തുഗൈ അഭ്യര്‍ത്ഥിച്ചത്.

വിജയ് തന്റെ പൊതുപ്രസംഗത്തില്‍ മതകീയമായ, ഹിന്ദുത്വ ശക്തികള്‍ക്കെതിരെ പ്രസംഗിച്ചിരുന്നു. അത്തരം ശക്തികള്‍ക്കെതിരെ ഇല്ലാതാക്കണമെന്നാണ് അദ്ദേഹം ശരിക്കും ആഗ്രഹിക്കുന്നുവെങ്കില്‍ ഇന്‍ഡ്യ സഖ്യത്തിന്റെ ഭാഗമാകുകയാണ് അദ്ദേഹത്തിനും രാജ്യത്തിനും നല്ലത്. ഇന്‍ഡ്യയിലെ ഒരു പൗരനെന്ന നിലയിലുള്ള തന്റെ എളിയ അഭിപ്രായമാണിതെന്നുമാണ് സെല്‍വപെരുന്തുഗൈ പറഞ്ഞത്.

ടിവികെ വരാനിരിക്കുന്ന ഈറോഡ് ഈസ്റ്റ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയെയും പിന്തുണക്കില്ലെന്നും ടിവികെ വ്യക്തമാക്കി. ഭരണകക്ഷിയായ ഡിഎംകെ തിരഞ്ഞെടുപ്പ് പ്രക്രിയ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് എഐഡിഎംകെയും എന്‍ഡിഎയും നേരത്തെ ഉപതിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. പിന്നാലെയാണ് ടിവികെയും സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പാണ് ടിവികെയുടെ ലക്ഷ്യമെന്ന് അധ്യക്ഷന്‍ വിജയ് വ്യക്തമാക്കിയിട്ടുണ്ടെന്ന് ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു കഴിഞ്ഞ വര്‍ഷം ഫെബ്രുവരി രണ്ടിന് പാര്‍ട്ടി പ്രഖ്യാപിക്കുമ്പോള്‍ ഇക്കാര്യം വിജയ് പറഞ്ഞിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറഞ്ഞു. അതുകൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് മറ്റൊരു തിരഞ്ഞെടുപ്പിലും ടിവികെ മത്സരിക്കില്ലെന്ന് പ്രസ്താവനയില്‍ എന്‍ ആനന്ദ് ഊന്നിപ്പറഞ്ഞു.

ഫെബ്രുവരി അഞ്ചിനാണ് തമിഴ്നാട്ടില്‍ ഉപതിരഞ്ഞെടുപ്പ്. ഫെബ്രുവരി എട്ടിന് വോട്ടെണ്ണല്‍ നടക്കും. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പമാണ് തമിഴ്നാട് ഉപതിരഞ്ഞെടുപ്പും നടക്കുന്നത്. കൂടാതെ ഉത്തര്‍പ്രദേശിലെ മില്‍ക്കിപ്പൂരിലും ഉപതിരഞ്ഞെടുപ്പ് നടക്കും.

Content Highlights: 'Welcome to India Alliance'; Tamil Nadu Congress invites Vijay

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us