'മുഖം മൂടി വരെ നടന്നു, എന്നിട്ടും ശല്യം'; മഹാകുംഭമേളക്കിടെ പ്രശസ്തയായ പെൺകുട്ടിയെ വീട്ടിലേക്ക് അയച്ച് പിതാവ്

മഹാകുംഭമേളയിൽ മാല വിൽപനയ്ക്കായി എത്തിയ നിർധന കുടുംബത്തിലെ പെൺകുട്ടിയാണ് കഴിഞ്ഞ ദിവസം വൈറലായത്

dot image

ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയിലൂടെ പ്രശസ്തയായ പെൺകുട്ടിയെ തിരികെ വീട്ടിലേക്ക് അയച്ച് രക്ഷിതാക്കള്‍. മധ്യപ്രദേശിലെ ഇൻഡോറിലുള്ള വീട്ടിലേക്കാണ് പെൺകുട്ടിയെ തിരിച്ചയച്ചത്. പരിചയപ്പെടാനും വിഡിയോയെടുക്കാനും എത്തുന്നവരുടെ ശല്യം വർദ്ധിച്ചതിനാലാണ് പെൺകുട്ടിയെ പിതാവ് തിരിച്ചയത്. ലിയനാഡോ ഡാവിഞ്ചിയുടെ മൊണാലിസയോടു സാദൃശ്യപ്പെടുത്തിയുള്ള പെൺകുട്ടിയുടെ വിഡിയോയും വാർത്തയും ഏറെ ചർച്ചയായിരുന്നു. മഹാകുംഭമേളയിൽ മാല വിൽപനയ്ക്കായി എത്തിയ നിർധന കുടുംബത്തിലെ പെൺകുട്ടിയാണ് കഴിഞ്ഞ ദിവസം വൈറലായത്. പെൺകുട്ടിയുടെ ചാര കണ്ണുകളാണ് അവളുടെ പ്രത്യേകത.

മഹാകുംഭമേളയിൽ മൊണാലിസയെ പോലെ ഒരു സുന്ദരി, അവളുടെ തിളങ്ങുന്ന ചാരക്കണ്ണുകൾ മനോഹരമാണ് എന്നിങ്ങനെയുള്ള കുറിപ്പുകളോടെ പെൺകുട്ടിയുടെ വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വ്യപകമായി പ്രചരിച്ചതോടെ കാണാനും ഫോട്ടോയെടുക്കാനും നിരവധിപേർ അവളെ തേടിയെത്താൻ തുടങ്ങി. അവളെ കാണാൻ വേണ്ടി മാത്രം ആളുകൾ കുംഭമേളയിലേക്ക് എത്താനും തുടങ്ങി.

ഇതോടെ ഉപജീവനമാർഗമായ മാലവിൽപനയും മുടങ്ങുന്ന അവസ്ഥയായി. വിഡിയോയും ഫോട്ടോയും എടുക്കാൻ വരുന്നവരോട് ‘ജീവിക്കാൻ അനുവദിക്കില്ലേ’എന്നായിരുന്നു പെൺകുട്ടിയുടെ പ്രതികരണം. തുടർന്ന് പെൺകുട്ടിയെ പിതാവ് തിരികെ വീട്ടിലേക്ക് അയക്കുകയായിരുന്നു.

Content Highlights: The girl who became famous at the Mahakumbh Mela in Uttar Pradesh's Prayagraj was sent back home. The girl was sent back to her home in Indore, Madhya Pradesh. The girl's father returned the girl because of the increased disturbance of people coming to meet her and take videos.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us