മുംബൈ: മോഷ്ടാവിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന സെയ്ഫ് അലി ഖാന്‍ ആശുപത്രി വിട്ടു. ആറ് ദിവസങ്ങള്‍ക്ക് ശേഷമാണ് മുംബൈ ലീലാവതി ആശുപത്രിയില്‍ നിന്ന് സെയ്ഫ് അലി ഖാനെ ഡിസ്ചാര്‍ജ് ചെയ്തത്. സെയ്ഫിൻ്റെ ബാന്ദ്രയിലെ പഴയ വീടായ ഫോർച്യൂൺ ഹൈറ്റ്സിലേക്ക് ആയിരിക്കും താരം പോകുകയെന്നും തുടർന്ന് ഇനി കുറച്ചുനാൾ അവിടെയായിരിക്കും താമസിക്കുകയെന്നും അറിയിച്ചിരുന്നെങ്കിലും, ആശുപത്രി വിട്ട സെയ്ഫ് സത്ഗുരു ശരണിലേക്കാണ് എത്തിയത്. ഇവിടെ വെച്ചായിരുന്നു അദ്ദേഹം ആക്രമിക്കപ്പെട്ടത്.
ആശുപത്രിയിൽ നിന്ന് മടങ്ങവേ ആരാധകരെ അഭിവാദ്യം ചെയ്താണ് താരം മടങ്ങിയത്. തന്നെ കാത്തുനിന്ന ആരാധകരെ കൈകൾ കൊണ്ട് അഭിവാദ്യം ചെയ്തും തനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി അറിയിച്ചുമാണ് അദ്ദേഹം മടങ്ങിയത്. അണുബാധയേല്‍ക്കുന്നതിനാല്‍ സന്ദര്‍ശകരെ അനുവദിക്കരുതെന്ന് സെയ്ഫിന് നിര്‍ദേശമുണ്ട്. ഒരാഴ്ച പൂര്‍ണ വിശ്രമവും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. സെയ്ഫ് അലി ഖാന് വേണ്ടി ആശുപത്രിയിലും വസതിയിലും വലിയ രീതിയിലുള്ള സുരക്ഷയാണ് ഒരുക്കിയത്.
രാജ്യത്തെ തന്നെ നടുക്കിയ ആക്രമണമായിരുന്നു സെയ്ഫിന് നേരെയുണ്ടായത്. വീട്ടില്‍ കയറിയ മോഷ്ടാവ് ആറ് തവണ സെയ്ഫിനെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. സെയ്ഫിന്റെ നട്ടെല്ലിലായിരുന്നു ഒരു മുറിവുണ്ടായത്. നടന്റെ സ്‌പൈനല്‍ കോര്‍ഡില്‍ നിന്നും 2 മില്ലി മീറ്റര്‍ നീളത്തില്‍ കത്തിയുടെ ഭാഗം ലഭിച്ചിരുന്നു.
#SaifAliKhan thanks his fans and well wishers for all their prayers and blessings pic.twitter.com/kF8TJH7oz6
— BollyHungama (@Bollyhungama) January 21, 2025
സംഭവത്തില്‍ പ്രതിയെ മുംബൈ പൊലീസ് പിടി കൂടിയിട്ടുണ്ട്. മുഹമ്മദ് ഷെരീഫുള്‍ ഇസ്‌ലാമെന്ന ബംഗ്ലാദേശ് സ്വദേശിയായ ഇയാള്‍ വിജയ് ദാസ് എന്ന പേരിലാണ് ഇന്ത്യയിലേക്ക് കടന്നത്. ഇയാള്‍ നടന്റെ ഇളയ മകന്‍ ജേഹിനെ തട്ടിക്കൊണ്ടു പോകാന്‍ വന്നതാണോയെന്ന സംശയമാണ് പൊലീസിനുള്ളത്. മകനെ ബന്ദിയാക്കി വന്‍ തുക ആവശ്യപ്പെട്ട ശേഷം ബംഗ്ലാദേശിലേക്ക് മടങ്ങാനായിരുന്നു പ്രതിയുടെ പദ്ധതി.
വ്യാഴാഴ്ച പുലര്‍ച്ചെ 2.30ഓടെയാണ് സെയ്ഫിന്റെ മുംബൈയിലെ വസതിയില്‍ മോഷ്ടാവ് എത്തിയത്. സെയ്ഫിന്റെ മകന്‍ ജേഹിന്റെ മുറിയില്‍ കയറിയ അക്രമി ഒരു കോടി ആവശ്യപ്പെടുകയായിരുന്നു. ഇല്ലെങ്കില്‍ കുട്ടിയെ ആക്രമിക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. അതേസമയം, ലീലാവതി ആശുപത്രിയില്‍ ചികിത്സയിലുള്ള നടന്‍ അപകട നില തരണം ചെയ്തു. 5 മണിക്കൂര്‍ നീണ്ട അടിയന്തര ശസ്ത്രക്രിയയ്ക്ക് സെയ്ഫ് അലി ഖാനെ വിധേയനാക്കിയിരുന്നു. ശസ്ത്രക്രിയയില്‍ 3 ഇഞ്ച് നീളമുള്ള കത്തി പുറത്തെടുത്തു. ആറ് തവണയാണ് നടന് കുത്തേറ്റത്.
Content Highlights: Saif Ali Khan, who was being treated for being stabbed by a thief, left the hospital. Saif Ali Khan was discharged from Lilavati Hospital in Mumbai after six days.