സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ലൈംഗികാതിക്രമം; അന്വേഷണ കമ്മിറ്റി റിപ്പോർട്ടിൽ ഒപ്പുവെച്ച് സുരേഷ് ഗോപി

വിഷയത്തിൽ സുരേഷ് ഗോപി കാട്ടിയ അവഗണന റിപ്പോർട്ടർ വാർത്തയാക്കിയതിനു തൊട്ടുപിന്നാലെയാണ് നടപടി

dot image

കൊൽക്കത്ത: സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പീഡനത്തെ കുറിച്ചുള്ള ആഭ്യന്തര അന്വേഷണ കമ്മിറ്റിയുടെ റിപ്പോർട്ടിൽ ഒപ്പുവെച്ച് സുരേഷ് ഗോപി എംപി. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാനാണ് സുരേഷ് ഗോപി. വിഷയത്തിൽ സുരേഷ് ഗോപി കാട്ടിയ അവഗണന റിപ്പോർട്ടർ വാർത്തയാക്കിയതിനു തൊട്ടുപിന്നാലെയാണ് നടപടി. സുരേഷ് ഗോപി അംഗീകാരം നൽകാത്തത് തുടരന്വേഷണത്തെ ബാധിച്ചിരുന്നു. അതിജീവിത റിപ്പോർട്ടറിനോട് നന്ദി അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ഉന്നത ഉദ്യോഗസ്ഥനെതിരായ ലൈംഗികാതിക്രമ പരാതിയിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി മൗനം പാലിക്കുന്നുവെന്ന ആരോപണം ഉയർന്നത്. ലൈംഗികാതിക്രമങ്ങൾക്കെതിരെ പോരാടുന്ന വിമൺ എഗെയ്ൻസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ്(വാഷ്)എന്ന സംഘടനയാണ് ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്.

സംഭവത്തിൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഇന്റേണൽ കമ്മിറ്റി ചെയർമാന് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിരുന്നു. രണ്ടുമാസം കഴിഞ്ഞിട്ടും ആ റിപ്പോർട്ടിന്മേൽ തുടർ നടപടിക്കായി ചെയർമാൻ തീരുമാനം എടുത്തില്ല എന്നാണ് പരാതിക്കാരിയായ അസിസ്റ്റന്റ് പ്രൊഫസർ ആരോപിച്ചത്.

ശാരീരിക ആക്രമണം, ലൈംഗികാതിക്രമം, ജാതി അധിക്ഷേപം, അസഭ്യപരാമർശങ്ങൾ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ പരാതികളാണ് യുവതി ഇന്റേണൽ കമ്മിറ്റിക്ക് നൽകിയിരുന്നത്. ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാത്ത സുരേഷ് ഗോപിയുടെ നടപടിക്കെതിരെതിരെയാണ് വിമർശനം ശക്തമായത്. നീതി തേടി പരാതിക്കാരി വാർത്താ വിതരണ മന്ത്രാലയത്തിന് നൽകിയ പരാതിയിലും നടപടിയുണ്ടായില്ലെന്ന് ആരോപണമുയർന്നിരുന്നു.

Content Highlights: Suresh Gopi signed the inquiry committee report in sexual harassment case at film institute

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us