മഹാരാഷ്ട്ര: പൂനെയിൽ ആശങ്ക പരത്തി ഗില്ലന്‍ ബാരി സിന്‍ഡ്രോം പടരുന്നു. നിലവിൽ 22 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ഏഴു ദിവസത്തിനുള്ളിലാണ് ഇത്തരത്തിൽ അപൂർവമായ നാഡീരോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചിട്ടുള്ളത്.
രോഗികളുടെ സാംപിളുകള്‍ പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനയ്ക്ക് അയച്ചു. പ്രദേശത്തെ വീടുകളിലെ വെള്ളവും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വയറിളക്കവും ഛര്‍ദിയും വയറുവേദനയുമാണ് ഗില്ലന്‍ ബാരി സിന്‍ഡ്രേത്തിൻ്റെ ആദ്യ ലക്ഷണങ്ങള്‍. പിന്നീട് രോഗം മൂര്‍ച്ഛിക്കുന്നതോടെ രോഗിയ്ക്ക് കൈകാലുകള്‍ക്ക് ബലക്ഷയവും പക്ഷാഘാതം വരെയുണ്ടാകുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. കൈകളും കാലുകളും വിടര്‍ത്താനുള്ള ബുദ്ധിമുട്ട്, തൊണ്ടയില്‍ നിന്ന് ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട് എന്നിവയും ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്.
ക്യാംപിലോബാക്റ്റർ ജെജുനി എന്ന ബാക്ടീരിയാണ് വില്ലൻ. എന്നാൽ ജിബിഎസ് രോഗം പകർച്ചവ്യാധിയല്ല എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധ സംശയിക്കുന്നവര്‍ക്ക് മൂന്ന് ആശുപത്രികളിലായി വിദഗ്ധ ചികിത്സ നല്‍കി വരികയാണ്. രോഗ ലക്ഷണങ്ങൾ കാണിക്കുന്ന മിക്ക രോഗികളും 12 മുതൽ 30 വയസ്സ് വരെ പ്രായമുള്ളവരാണ്.
Content Highlights: Guillain-barry syndrome is spreading in Pune. Currently 22 cases have been reported. The Indian Council of Medical Research has informed that such a rare neurological disease has been reported in the last seven days.