ര​ഹസ്യ അന്വേഷണത്തിൽ 'ആംബര്‍ഗ്രിസ്' കണ്ടെത്തി; പിടികൂടിയത് വിപണിയില്‍ അഞ്ച് കോടി രൂപ വില വരുന്ന തിമിംഗല ഛര്‍ദി

ഏകദേശം 5.48 കിലോ തൂക്കമുണ്ട് പിടികൂടിയ തിമിംഗല ഛര്‍ദിക്ക്

dot image

മഹാരാഷ്ട്ര: രാജ്യാന്തരവിപണിയില്‍ വൻ വിലമതിക്കുന്ന ആംബര്‍ഗ്രിസുമായി താനെയില്‍ ഒരാള്‍ പിടിയില്‍. പുന്നെ സ്വദേശി നിതീന്‍ മുത്തണ്ണ മൊറേലുവിനെയാണ് വന്യജീവി സംരക്ഷണനിയമപ്രകാരം അറസ്റ്റ് ചെയ്തത്. ഏകദേശം അഞ്ച് കോടി രൂപയോളം വിലമതിക്കുന്ന ആംബര്‍ഗ്രിസാണ് കണ്ടെത്തിയത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ റബോഡി മേഖലയില്‍ ക്രൈം യൂണിറ്റ് നടത്തിയ പരിശോധനയിലാണ് ആംബര്‍ഗ്രിസ് കണ്ടെത്തിയത്. ഏകദേശം 5.48 കിലോ തൂക്കമുണ്ട് പിടികൂടിയ തിമിംഗല ഛര്‍ദിക്ക്.

എവിടെ നിന്നാണ് നിതീന് ആംബര്‍ഗ്രിസ് ലഭിച്ചതെന്നത് സംബന്ധിച്ച് അന്വേഷണം നടത്തി വരികയാണ് സീനിയര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ സച്ചിന്‍ ഗെയ്ക്‌വാദ്. ഇത്തരത്തിൽ മുൻപും ഇദ്ദേഹം സമാന രീതിയിൽ ഇടപാടുകൾ നടത്തിയിട്ടുളളതായി കണ്ടെത്തിയിട്ടുണ്ട്. ആര്‍ക്കൊക്കെയാണ് ആംബര്‍ഗ്രിസ് വില്‍ക്കുന്നതെന്നും ഇടപാടുകളുടെ രീതി എങ്ങനെയാണെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

എന്താണ് 'ആംബര്‍ഗ്രിസ്' അഥവാ തിമിംഗലഛര്‍ദി

തിമിംഗലത്തിന്‍റെ (സ്പേം വെയ്ല്‍) ദഹനപ്രക്രിയയ്ക്കിടയില്‍ ഉല്‍പാദിപ്പിക്കപ്പെടുകയും പുറന്തള്ളുകയും ചെയ്യുന്ന മെഴുകുപോലുള്ള പദാര്‍ഥമാണ് ആംബര്‍ഗ്രിസ്. വെയ്ല്‍ വൊമിറ്റ് എന്നും ഇതറിയപ്പെടുന്നു. ആഡംബര പെര്‍ഫ്യൂമുകളുടെ അസംസ്കൃതവസ്തുവാണിത്. അതുകൊണ്ടാണ് രാജ്യാന്തരവിപണിയില്‍ ആംബര്‍ഗ്രിസിന് ഇത്രയധികം വില ലഭിക്കുന്നത്. ഫ്ലോട്ടിങ് ഗോള്‍ഡ് എന്നും അറിയപ്പെടുന്ന ആംബര്‍ഗ്രിസ് കൈവശം വയ്ക്കുന്നതും വില്‍ക്കുന്നതും വന്യജീവി സംരക്ഷണ നിയമപ്രകാരം നിരോധിച്ചിട്ടുണ്ട്.

Content Highlight: A person was arrested in Thane with ambergris, which is highly valued in the international market. Nitin Muthanna Morelu, a native of Pune, was arrested under the Wildlife Protection Act

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us