പൗരന്മാരെ പീഡിപ്പിക്കാന്‍ നിയമത്തെ ഉപയോഗിക്കരുത്; ഇഡിയ്ക്ക് ബോംബെ ഹൈക്കോടതിയുടെ താക്കീതും ഒരു ലക്ഷം രൂപ പിഴയും

മനസ്സിരുത്തിയാകണം കേസിന്റെ അന്വേഷണമെന്നും ഇഡിയ്ക്ക് കടുത്ത ഭാഷയില്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

dot image

മുംബൈ: ഇഡിയ്ക്ക് ബോംബെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. നിയമാനുസൃതം അന്വേഷണം നടത്തണമെന്നും പൗരന്മാരെ പീഡിപ്പിക്കാന്‍ നിയമത്തെ ഉപയോഗിക്കരുതെന്നും ബോംബെ ഹൈക്കോടതി ഇഡിക്ക് മുന്നറിയിപ്പ് നൽകി. മുന്നറിയിപ്പിന് പുറമെ ഹൈക്കോടതി ഇഡിക്ക് ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. മനസ്സിരുത്തിയാകണം കേസിന്റെ അന്വേഷണമെന്നും ഇഡിയ്ക്ക് കടുത്ത ഭാഷയില്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ജസ്റ്റിസ് മിലിന്ദ് ജാദവ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. കള്ളപ്പണ ഇടപാട് കേസിലെ നടപടിക്രമങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. കുറ്റം ചുമത്താനാവശ്യമായ പല ഘടകങ്ങളും കേസിലില്ലെന്നും ഒരു പൗരന്‍ കരാറുകളില്‍ ഏര്‍പ്പെടുന്നതുകൊണ്ട് മാത്രം കള്ളപ്പണ ഇടപാടായി കണക്കാക്കാനാവില്ലെന്നും നിരീക്ഷിച്ചാണ് ഹൈക്കോടതിയുടെ നടപടി. സാധാരണ വ്യാപാര നടപടികളെ തെറ്റായി വ്യാഖ്യാനിക്കാനാവില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കള്ളപ്പണ ഇടപാട് കേസിലെ നടപടിക്രമങ്ങള്‍ റദ്ദാക്കിയ വിധിയിലാണ് വിമര്‍ശനത്തിനൊപ്പം ഇഡിക്ക് ഹൈക്കോടതി പിഴയും ചുമത്തിയത്.

Content Highlights: Bombay High Court warns ED and fines Rs 1 lakh

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us