മഹാരാഷ്ട്ര: മഹാരാഷ്ട്രയിലുള്ളവർക്ക് ഷോപ്പിംഗ് ആഘോഷമാക്കാൻ സംസ്ഥാനത്ത് ചുവടുവെച്ച് ലുലു ഗ്രൂപ്പ്. ഉത്തർപ്രദേശ്, തെലങ്കാന, കർണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങൾക്ക് ശേഷമാണ് ഇപ്പോൾ മഹാരാഷ്ട്രയിലും ഷോപ്പിംഗ് കേന്ദ്രം ആരംഭിക്കാൻ ലുലു തയ്യാറെടുക്കുന്നത്. ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി.
നാഗ്പൂരിൽ ഹൈപ്പർ മാർക്കറ്റ് ഉൾപ്പെടെയുള്ള ഷോപ്പിംഗ് കേന്ദ്രം ആരംഭിക്കാനുള്ള താത്പര്യം ലുലു പ്രകടിപ്പിച്ചതായി ദേവേന്ദ്ര ഫഡ്നാവിസ് എക്സിൽ കുറിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾക്കായി ലുലു ഗ്രൂപ്പിന്‍റെ ഉന്നത സംഘം അടുത്ത് തന്നെ മഹാരാഷ്ട്ര സന്ദർശിക്കുമെന്ന് യൂസഫലി പറഞ്ഞു. സംസ്ഥാനത്തെ ഭക്ഷ്യ സംസ്കരണ ലോജിസ്റ്റിക്സ് രംഗത്തും നിക്ഷേപം നടത്താൻ ലുലു ഗ്രൂപ്പ് ഉദ്ദേശിക്കുന്നതായി യൂസഫലി കൂട്ടിച്ചേർത്തു.
ആന്ധപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവുമായും യൂസഫലി കൂടിക്കാഴ്ച നടത്തി. തലസ്ഥാനമായ അമരാവതി, തിരുപ്പതി എന്നിവിടങ്ങളിൽ ഹൈപ്പർ മാർക്കറ്റുകളും വിശാഖപട്ടണത്ത് ഷോപ്പിങ് മാൾ എന്നിവയും ആരംഭിക്കാൻ ലുലു താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ പുരോഗതിയും യൂസഫലി ആന്ധ്ര മുഖ്യമന്ത്രിയെ അറിയിച്ചു.
Content Highlights: Lulu Group has stepped into the state to make shopping a celebration for those in Maharashtra. After the states of Uttar Pradesh, Telangana, Karnataka and Tamil Nadu, Lulu is now preparing to open a shopping center in Maharashtra.