മുംബൈ: കോള്‍ഡ് പ്ലേയ്ക്ക് പിന്നാലെയുള്ള ശുചീകരണത്തില്‍ നവി മുംബൈയില്‍ നിന്നും ശേഖരിച്ചത് ഏകദേശം 100 ടണ്‍ മാലിന്യം. ജനുവരി 18,19, 21 തീയതികളില്‍ നെറുളിലെ ഡി വൈ പട്ടീല്‍ സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തില്‍ കോള്‍ഡ് പ്ലേ നടക്കുമ്പോഴും അതിന് ശേഷവും നടത്തിയ ശുചീകരണ യജ്ഞത്തിലാണ് ടണ്‍ കണക്കിന് മാലിന്യം ശേഖരിച്ചത്.
33.375 ടണ്‍ ജല മാലിന്യങ്ങളും 48.475 ടണ്‍ മറ്റു മാലിന്യങ്ങളുമാണ് ശേഖരിച്ചത്. ഈ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കും. ജനുവരി 19ന് 11.925 ടണ്‍ ജല മാലിന്യവും 4.275 ടണ്‍ ഉണങ്ങിയ മാലിന്യങ്ങളും ശേഖരിച്ചു. ജനുവരി 20ന് 3.15 ടണ്‍ ജല മാലിന്യവും 9.7 ടണ്‍ ഉണങ്ങിയ മാലിന്യങ്ങളും ജനുവരി 21ന് 8.93 ടണ്‍ ഉണങ്ങിയ മാലിന്യങ്ങളും 26.35 ടണ്‍ ഉണങ്ങിയ മാലിന്യങ്ങളും ശേഖരിച്ചു. ജനുവരി 22ന് 9.67 ടണ്‍ ജല മാലിന്യങ്ങളും 8.15 ടണ്‍ ഉണങ്ങിയ മാലിന്യങ്ങളും ശേഖരിച്ചിട്ടുണ്ട്.
ഏകദേശം നൂറിലധികം ശുചീകരണ തൊഴിലാളികളെയാണ് നാല് ദിവസത്തെ പരിപാടിക്ക് വേണ്ടി വിന്യസിച്ചത്. എല്ലാ ദിവസവും രാത്രി 10.30 മുതല്‍ പുലര്‍ച്ചെ മൂന്ന് മണി വരെയായിരുന്നു ശുചീകരണം നടത്തിയത്. അഡീഷണല്‍ കമ്മീഷണര്‍ സുനില്‍ പവാര്‍, ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. അജയ് ഗഡാഡെ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണം നടന്നത്. സ്‌റ്റേഡിയത്തിന് സമീപമുള്ള സ്ഥലങ്ങളും റോഡുകളും ശുചീകരിക്കാന്‍ നെറുല്‍, ബേലാപൂര്‍, വാശി, ടര്‍ബേ ഡിവിഷനുകളിലെ തൊഴിലാളികള്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചെന്ന് ഗഡാഡെ പ്രതികരിച്ചു.
Content Highlights: 100 tones of waste collected after cold play in Mumbai