ഐഫോണിലും ആന്‍ഡ്രോയിഡിലും വ്യത്യസ്ത തുക; ഊബറിനും ഓലയ്ക്കും നോട്ടീസ് അയച്ച് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

ഇരു ഫോണുകളിലും വ്യത്യസ്ത പണം ഈടാക്കുന്നതായി ആരോപണം ഉയർന്നിരുന്നു

dot image

ന്യൂഡല്‍ഹി: ഓല, ഊബര്‍ സര്‍വീസുകള്‍ക്ക് ഐഫോണിലും ആന്‍ഡ്രോയ്ഡിലും വ്യത്യസ്ത തുക ഈടാക്കുന്നതില്‍ നോട്ടീസ് അയച്ച് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ). ഉപഭോക്തൃകാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് നോട്ടീസ് അയച്ച കാര്യം എക്‌സിലൂടെ അറിയിച്ചത്. ഇരു ഫോണുകളിലും വ്യത്യസ്ത പണം ഈടാക്കുന്നതിനെ കുറിച്ച് നിരവധി ആരോപണങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. പിന്നാലെയാണ് മന്ത്രി സിസിപിഎയോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടത്.

പ്രഥമദൃഷ്ട്യാ ശരിയായ വ്യാപാരമല്ലെന്നും സുതാര്യതയ്ക്കുള്ള ഉപഭോക്താക്കളുടെ അവകാശ ലംഘനമാണിതെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു. ഒരേ സ്ഥലത്ത് പോകാന്‍ ഓലയും ഊബറും ആന്‍ഡ്രോയിഡിലും ഐ ഫോണിലും വ്യത്യസ്ത പണം ഈടാക്കുകയായിരുന്നു. ആന്‍ഡ്രോയിഡ് ഫോണുകളേക്കാള്‍ ഉയര്‍ന്ന തുകയായിരുന്നു ഐഫോണില്‍ കാണിക്കുന്നത്. നിരവധിപ്പേര്‍ തങ്ങളുടെ അനുഭവങ്ങള്‍ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതോടെയാണ് വിഷയം ചർച്ചയായത്.

Content Highlights: CCPA send notice to Ola and Uber service

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us