സെയ്ഫ് അലി ഖാനെ കുത്തിയ കത്തിയുടെ ഒരു ഭാഗം കണ്ടെടുത്തു; പ്രതി മുടിമുറിച്ച ബാർബർ ഷോപ്പിൻ്റെ ഉടമയെ ചോദ്യം ചെയ്തു

ഏതാണ്ട് 2.5 ഇഞ്ച് നീളമുള്ള കത്തിയുടെ ഒരുഭാ​ഗം സെയ്ഫ് അലി ഖാൻ്റെ ശരീരത്തിൽ നിന്നും പുറത്തെടുത്തിരുന്നു

dot image

മുംബൈ: സെയ്ഫ് അലി ഖാനെ കുത്താനുപയോ​ഗിച്ച കത്തിയുടെ ഒരു ഭാ​ഗം കണ്ടെത്തി. നടൻ്റെ ബാന്ദ്രയിലെ വസതിയ്ക്ക് സമീപമുള്ള തടാകത്തിനോട് ചേർന്ന ട്രഞ്ചിൽ നിന്നാണ് കത്തിയുടെ ഒരുഭാ​ഗം കണ്ടെടുത്തത്. സെയ്ഫ് അലി ഖാൻ്റെ ബാന്ദ്രയിലെ വസതിയിൽ നിന്നും ഏതാണ്ട് ഒരു കിലോമീറ്റർ മാത്രം അകലെ നിന്നാണ് കത്തിയുടെ ഭാഗം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പൊലീസ് പ്രതി മൊഹമ്മദ് ഷെരിഫുളിനെ തടാകത്തിന് സമീപത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. അരമണിക്കൂറോളമാണ് പൊലീസ് പ്രതിയുമായി ഇവിടെ ചെലവഴിച്ചത്.

ഏതാണ്ട് 2.5 ഇഞ്ച് നീളമുള്ള കത്തിയുടെ ഒരുഭാ​ഗം സെയ്ഫ് അലി ഖാൻ്റെ ശരീരത്തിൽ നിന്നും നേരത്തെ പുറത്തെടുത്തിരുന്നു. ശസ്ത്രക്രിയയിലൂടെയാണ് ലീലാവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഈ ഭാ​ഗം പുറത്തെടുത്തത്.

ഇതിനിടെ വോർളിയിലെ ബാർബർ ഷോപ്പ് ഉടമയെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. സെയ്ഫ് അലി ഖാനെ ആക്രമിച്ചതിന് ശേഷം പ്രതി ബാ‍ർബർ ഷോപ്പിലെത്തി മുടിമുറിച്ചിരുന്നു. രൂപമാറ്റം വരുത്തുന്നതിന് വേണ്ടിയായിരുന്നു പ്രതി ഇവിടെയെത്തി മുടി മുറിച്ചതെന്നാണ് പൊലീസ് പറയുന്നത്.

2025 ജനുവരി 16നാണ്‌ സെയ്‌ഫ്‌ അലി ഖാന്‌ മുംബൈ ബാന്ദ്രയിലെ വീട്ടിൽ വച്ച്‌ കുത്തേറ്റത്‌. പുലർച്ചെ നടന്റെ ബാന്ദ്ര വീട്ടിലെത്തിയ അക്രമി അദ്ദേഹത്തെ ആറ് തവണ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിയെ
പിന്നീട് മുംബൈ പൊലീസ് പിടി കൂടിയിട്ടുണ്ട്. മുഹമ്മദ് ഷെരീഫുള്‍ ഇസ്‌ലാമെന്ന ബംഗ്ലാദേശ് സ്വദേശിയായ ഇയാള്‍ വിജയ് ദാസ് എന്ന പേരിലാണ് ഇന്ത്യയിലേക്ക് കടന്നത്. ഇയാള്‍ നടന്റെ ഇളയ മകന്‍ ജേഹിനെ തട്ടിക്കൊണ്ടു പോകാന്‍ വന്നതാണോയെന്ന സംശയമാണ് പൊലീസിനുള്ളത്.

Content Highlights: Piece Of Knife Used To Attack Saif Found Km Away From Actor's Home

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us