ചെക്ക് കേസിൽ രാം ഗോപാല്‍ വര്‍മയ്ക്ക് മൂന്നുമാസം തടവ്; അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് കോടതി

കോടതി വിധി പറയുമ്പോള്‍ രാം ഗോപാല്‍ വര്‍മ കോടതിയില്‍ ഹാജരായിരുന്നില്ല

dot image

മുംബൈ: ചെക്ക് കേസില്‍ ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മയ്ക്ക് മൂന്നുമാസം തടവ്. അന്ധേരി മജിസ്ട്രേറ്റ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. ഏഴ് വർഷം മുൻപ് രജിസ്റ്റർ‌ ചെയ്ത കേസിലാണ് രാം ഗോപാല്‍ വര്‍മയെ അറസ്റ്റ് ചെയ്യാന്‍ കോടതി ജാമ്യമില്ലാ വാറൻ്റ് പുറപ്പെടുവിച്ചത്.

കോടതി വിധി പറയുമ്പോള്‍ രാം ഗോപാല്‍ വര്‍മ കോടതിയില്‍ ഹാജരായിരുന്നില്ല. മൂന്നുമാസത്തിനുള്ളില്‍ 3.72 ലക്ഷം രൂപ പരാതിക്കാരന് നഷ്ടപരിഹാരം നൽകണമെന്നും കോടതി പറഞ്ഞു. നഷ്ടപരിഹാരം നല്‍കാത്ത പക്ഷം മൂന്നുമാസം കൂടി അധികതടവ് അനുഭവിക്കേണ്ടിവരും. 2018ലാണു ശ്രീ എന്ന കമ്പനി രാം ഗോപാല്‍ വര്‍മയ്ക്കെതിരെ കോടതിയെ സമീപിച്ചത്. 2022 ജൂണില്‍ കോടതി രാം ഗോപാല്‍ വര്‍മയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു.

Content Highlights: Bollywood director Ram Gopal Verma has been jailed for three months in the check case. Andheri Magistrate's Court gave the judgment in the case

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us