വഖഫ് നിയമഭേദഗതിയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട്; ശീതകാല സമ്മേളനത്തില്‍ അന്തിമറിപ്പോര്‍ട്ട്, ഇന്ന് യോഗം

എന്‍ഡിഎ ഘടകകക്ഷികളായ ജനതാദള്‍ യു, തെലുഗുദേശം പാര്‍ട്ടി എന്നിവരാണ് ബില്ലില്‍ എതിര്‍പ്പ് അറിയിച്ചത്

dot image

ന്യൂഡല്‍ഹി: വഖഫ് നിയമഭേദഗതിയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ തന്നെ സംയുക്ത പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് വെക്കും. സംയുക്ത പാര്‍ലമെന്ററി സമിതി ചെയര്‍മാന്‍ ജഗതാംബികപാല്‍ ആണ് ഇക്കാര്യം അറിയിച്ചത്. എന്‍ഡിഎ സഖ്യകക്ഷികളുടെ എതിര്‍പ്പ് പരിഹരിച്ചെന്നും നടപടികളോട് പ്രതിപക്ഷവും സഹകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.


എന്‍ഡിഎ ഘടകകക്ഷികളായ ജനതാദള്‍ യു, തെലുഗുദേശം പാര്‍ട്ടി എന്നിവരാണ് ബില്ലില്‍ എതിര്‍പ്പ് അറിയിച്ചത്. എന്നാല്‍ എതിര്‍പ്പിനിടയാക്കിയ വ്യവസ്ഥകളില്‍ ഇളവ് വരുത്തി ബില്‍ പാസാക്കാനാണ് സര്‍ക്കാരിന്റെ നീക്കമെന്നാണ് വിവരം.

എന്നാല്‍ പ്രതിപക്ഷ എതിര്‍പ്പ് കണക്കിലെടുക്കാതെ ഇന്നും തിങ്കളാഴ്ച്ചയും ജെപിസി യോഗം ചേരാനാണ് തീരുമാനം. വെള്ളിയാഴ്ചയും ശനിയാഴ്ചയും യോഗം ചേരാനായിരുന്നു നേരത്തെയെടുത്ത തീരുമാനം. എന്നാല്‍ ജനുവരി 30, 31 തീയതികളിലേക്ക് യോഗം മാറ്റണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിയിരുന്നു.

വഖഫ് ബില്ലിലുള്ള ഭേദഗതികളും അഭിപ്രായങ്ങളും 48 മണിക്കൂറിനകം എഴുതി സമര്‍പ്പിക്കാന്‍ ലോക്‌സഭാ സെക്രട്ടറിയേറ്റ് ജെപിസി അംഗങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശം മാറ്റണമെന്നും ഈ മാസം അവസാനം വരെ സമയം നല്‍കണണെന്നുമായിരുന്നു സമിതിയിലെ പ്രതിപക്ഷ അംഗം എ രാജയാണ് ചെയര്‍മാനെ അറിയിച്ചത്. എന്നാല്‍ ജനുവരി 22 നകം വഖഫ് ബില്ലില്‍ ജെപിസി അംഗങ്ങള്‍ക്കുള്ള ഭേദഗതി സമര്‍പ്പിക്കാന്‍ ലോക്‌സഭാ സെക്രട്ടറിയേറ്റ് അറിയിക്കുകയായിരുന്നു. എന്നാല്‍ പ്രതിപക്ഷ അംഗങ്ങള്‍ വിവരങ്ങള്‍ സമര്‍പ്പിച്ചിട്ടില്ല. ബംഗാള്‍, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നടത്തിയ പര്യടനം അവസാനിപ്പിച്ച് 21 ന് തിരികെ ഡല്‍ഹിയിലെത്തിയ ജെപിസി അംഗങ്ങള്‍ എങ്ങനെയാണ് 22 ന് വൈകിട്ട് ഭേദഗതികള്‍ സമര്‍പ്പിക്കുകയെന്നാണ് ഡി രാജയുടെ ചോദ്യം.

Content Highlights: amid opposition Demand waqf jpc to meet on Friday and Monday

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us