'എൻ്റെ പ്രിയപ്പെട്ട രാധികയോട്...'; ദേശീയ ബാലികാ ദിനത്തിൽ മകൾക്ക് കത്തുമായി പീയുഷ് ഗോയൽ

മകളാണ് തൻ്റെ അഭിമാനമെന്ന് അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കി

dot image

ന്യൂഡൽഹി: ദേശീയ ബാലികാ ദിനമായ ഇന്ന് മകൾക്കായി കത്തെഴുതി കേന്ദ്രമന്ത്രി പീയുഷ് ഗോയൽ. മകൾ രാധികയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്ത് എക്സിലാണ് അദ്ദേഹം പങ്കുവെച്ചത്. മകളാണ് തൻ്റെ അഭിമാനമെന്ന് അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കി.

''എൻ്റെ മകൾ, എൻ്റെ അഭിമാനം… എൻ്റെ പ്രിയപ്പെട്ട രാധികയോട്, നീ ഞങ്ങളുടെ ജീവിതത്തിലേക്ക് പ്രവേശിച്ചതുമുതൽ, നിൻ്റെ പ്രസന്നമായ പുഞ്ചിരിയും ഊർജ്ജവും കൊണ്ട് നീ അതിനെ പ്രകാശിപ്പിച്ചു. ഒരു കൊച്ചു പെൺകുട്ടിയിൽ നിന്ന് ശക്തയായ ഒരു സ്ത്രീയിലേക്കുള്ള നിന്‍റെ പരിവർത്തനത്തിൽ ഞാൻ അഭിമാനിക്കുന്നു'', അദ്ദേഹം കുറിച്ചു. മകൾക്കൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് പീയുഷ് ഗോയലിന്‍റെ കുറിപ്പ്.

പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ നേരിടുന്ന ലിംഗ വിവേചനങ്ങൾക്കുമെതിരെ ബോധവത്കരണം നടത്തുന്നതിനുമാണ് ബാലികാ ദിനം ആചരിക്കുന്നത്. 2008-ലാണ് വനിതാ-ശിശു വികസന മന്ത്രാലയത്തിൻ്റെ നേതൃത്വത്തിൽ ദേശീയ ബാലികാദിനം പ്രഖ്യാപിച്ചത്.

പെൺകുട്ടികൾക്ക് വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ എന്നിവയ്ക്ക് മികച്ച അവസരങ്ങൾ നൽകുക, ലിംഗാധിഷ്‌ഠിത വിവേചനം പരിഹരിക്കുക, സമൂഹത്തിൽ പെൺകുട്ടികളെ മുന്നോട്ട് നയിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ദേശീയ ബാലികാദിനം പ്രഖ്യാപിച്ചത്.

Content Highlights: Piyush Goyal’s letter for Radhika on National Girl Child Day

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us