വിജയ്‌യെ ഇന്‍ഡ്യ സഖ്യത്തിലേക്ക് ക്ഷണിച്ചിട്ടില്ല; ഡിഎംകെയുടെ അതൃപ്തിയില്‍ നിലപാട് തിരുത്തി കോണ്‍ഗ്രസ്

തമിഴ്നാട്ടില്‍ സഖ്യം തീരുമാനിക്കുന്നത് ഡിഎംകെയാണെന്നും കോണ്‍ഗ്രസ്

dot image

ചെന്നൈ: വിജയ്യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം ഇന്‍ഡ്യ സഖ്യത്തിലേക്ക് വരണമെന്ന നിലപാട് തിരുത്തി കോണ്‍ഗ്രസ്. ഡിഎംകെയുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് നിലപാട് മാറ്റം. വിജയെ സഖ്യത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും ടിവികെയുടെ നയങ്ങള്‍ ഇന്‍ഡ്യ സഖ്യവുമായി യോജിച്ചു പോകുന്നതാണെന്ന് അഭിപ്രായപ്പെടുക മാത്രമാണ് ചെയ്തതെന്നും ടിഎന്‍സിസി പ്രസിഡന്റ് സെല്‍വ പെരുന്തഗൈ വ്യക്തമാക്കി. തമിഴ്നാട്ടില്‍ സഖ്യം തീരുമാനിക്കുന്നത് ഡിഎംകെയാണെന്നും അദ്ദേഹം വിശദീകരിച്ചു.

വിജയ് രാഷ്ട്രീയപ്രവേശം അറിയിച്ചപ്പോള്‍ ഡിഎംകെ വരവേറ്റിരുന്നു. എന്നാല്‍, ഡിഎംകെയാണ് പ്രധാന രാഷ്ട്രീയ എതിരാളിയെന്ന് ടിവികെ സംസ്ഥാന സമ്മേളനത്തില്‍ വിജയ് പ്രഖ്യാപിക്കുകയും അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയുമായിരുന്നു. പിന്നീടും വിമര്‍ശനം തുടര്‍ന്നു. അതിനിടയിലാണ് വിജയ്യോട് കോണ്‍ഗ്രസ് മൃദുസമീപനം തുടര്‍ന്നത്.

പുതിയ വിമാനത്താവള പദ്ധതിക്കെതിരേ കഴിഞ്ഞദിവസം പ്രതിഷേധ പ്രകടനം നടത്തിയ വിജയ് വീണ്ടും ഡിഎംകെയെ വിമര്‍ശിച്ചു. എന്നാല്‍, അടുത്തദിവസവും വിജയ് ഇന്‍ഡ്യ സഖ്യത്തിലേക്ക് വരണമെന്ന് സെല്‍വപെരുന്തഗൈ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിനെ കടന്നാക്രമിക്കുന്ന വിജയ്യെ സഖ്യത്തിലേക്ക് ക്ഷണിക്കുന്ന കോണ്‍ഗ്രസ് നിലപാടില്‍ ഡിഎംകെ അതൃപ്തി അറിയിച്ചതോടെയാണ് ഇപ്പോള്‍ നിലപാട് മാറ്റിയത്.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് കോണ്‍ഗ്രസുമായി അടുപ്പം പുലര്‍ത്തിയ വിജയ് ഒരുഘട്ടത്തില്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു. രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ചപ്പോഴും കോണ്‍ഗ്രസുമായി കൈകോര്‍ക്കാനുള്ള സാധ്യത തള്ളിക്കളഞ്ഞിരുന്നില്ല. നിലവില്‍ ഡിഎംകെയുടെ സഖ്യകക്ഷികളായ കോണ്‍ഗ്രസ്, ഇടതുപക്ഷ കക്ഷികള്‍, വിസികെ എന്നിവരെയും വിജയ് ലക്ഷ്യമിട്ടിട്ടുണ്ട്.

Content Highlight: Vijay has not been invited to India's alliance says congress

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us