എഡിജിപി പി വിജയന് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ, അഗ്നിരക്ഷാ സേനയിലും രണ്ട് പേർക്കും ബഹുമതി

അഗ്നിശമന സേന വിഭാഗത്തിൽ മധുസൂദനൻ നായർ ജി , രാജേന്ദ്രൻ പിള്ള കെ എന്നിവർക്കും വിശിഷ്ട സേവനത്തിനുള്ള ബഹുമതി ലഭിച്ചു.

dot image

ദില്ലി: കേരളത്തിൽ നിന്ന് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ എഡിജിപി പി വിജയന്. അഗ്നിശമന സേന വിഭാഗത്തിൽ മധുസൂദനൻ നായർ ജി , രാജേന്ദ്രൻ പിള്ള കെ എന്നിവർക്കും വിശിഷ്ട സേവനത്തിനുള്ള ബഹുമതി ലഭിച്ചു. സ്തുത്യർഹ സേവനത്തിന് കേരളത്തിലെ പൊലീസ് സേനയിലെ 10 പേർക്കും അഗ്നിശമന വിഭാഗത്തിൽ നിന്ന് 5 പേർക്കും രാഷ്ട്രപതിയുടെ മെഡൽ ലഭിച്ചു.

ഡിസ്പി ഗംഗാധരൻ എം, ഡിസ്പി ഷാബു ആർ, എസ്പി കൃഷ്ണകുമാർ ബി, ഡിസ്പി വിനോദ് എം പി, ഡിസ്പി റെജി മാത്യു കുന്നിപ്പറമ്പൻ, എസ് ഐ, ഗോപകുമാർ എം എസ്, അസിസ്റ്റൻറ് കമാൻഡന്റ് ശ്രീകുമാരൻ ജി, എസ്ഐ സുരേഷ് കുമാർ രാജപ്പൻ, ഹെഡ്കോൺസ്റ്റബിൾ ബിന്ദു എം, ഡിഎസ്പി വർഗീസ് കെ ജെ എന്നിവർക്കാണ് പൊലീസ് സേനയിലെ സ്തുത്യർഹ സേവനത്തിന് മെ‍ഡൽ ലഭിച്ചത്.

സൂരജ് എസ്, പ്രേമൻ പി സി, സാലി കെടി , സെബാസ്റ്റ്യൻ വി, ബാബു പി കെ എന്നിവർക്കാണ്
അ​ഗ്നിശമന സേനയിൽ നിന്ന് പുരസ്കാരം.

content highlight- President's Medal for Distinguished Service to ADGP P Vijayan, Fire Rescue service and Two Honored

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us