സിഗരറ്റില്ലെന്ന് പറഞ്ഞതിന് മർദനം; ഒടുവിൽ പണം മോഷ്ടിച്ച് കടന്നു കളഞ്ഞു; ആറംഗ സംഘത്തിനെതിരെ കടയുടമയും കുടുംബവും

കുടുംബം അലറി വിളിച്ചപ്പോള്‍ അക്രമികള്‍ കടയില്‍ നിന്ന് 45,000 രൂപ എടുക്കുകയും മകന്റെ മൊബൈല്‍ ഫോൺ തട്ടിപ്പറിക്കുകയും ചെയ്തു

dot image

ഛണ്ഡിഗഡ്: സിഗരറ്റ് ആവശ്യപ്പെട്ട് നല്‍കാത്തതിനെ തുടര്‍ന്ന് കടയുടമയെ ക്രൂരമായി മര്‍ദിച്ച് ആറംഗ സംഘം. പഞ്ചാബിലെ മൊഹാലിയിലാണ് ആറ് പേര്‍ ചേര്‍ന്ന് കടയുടമ നരേന്ദ്ര സിങ് പഹ്‌വ (71)യെയും കുടുംബത്തെയും ക്രൂരമായി മര്‍ദിച്ചത്. മദ്യപിച്ച് ഇന്നോവ ക്രിസ്റ്റ കാറില്‍ വന്ന സംഘമാണ് മര്‍ദിച്ചതെന്ന് നരേന്ദ്ര സിങ് പൊലീസിനോട് പറഞ്ഞു.

ഇന്ന് രാത്രി 8.30ഓടെയായിരുന്നു സംഭവം. സംഘത്തില്‍ നിന്നുമൊരാള്‍ കടയിലേക്ക് വന്ന് സിഗരറ്റ് ആവശ്യപ്പെട്ടതായി നരേന്ദ്ര സിങ് പരാതിയിൽ പറഞ്ഞു. കടയില്‍ സിഗരറ്റ് വില്‍ക്കാറില്ലെന്ന് പറഞ്ഞതിന് പിന്നാലെ സഭ്യമല്ലാത്ത ഭാഷയില്‍ ഇയാള്‍ സംസാരിക്കുകയായിരുന്നു. തുടര്‍ന്ന് തര്‍ക്കം സംഘര്‍ഷത്തിലെത്തി.പിന്നാലെ ആറംഗ സംഘം വടി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച ഭാര്യയെയും മകനെയും അക്രമികള്‍ ഉപദ്രവിച്ചു. അലറി വിളിച്ചപ്പോള്‍ അക്രമികള്‍ കടയില്‍ നിന്ന് 45,000 രൂപ എടുക്കുകയും മകന്റെ മൊബൈല്‍ ഫോൺ തട്ടിപ്പറിക്കുകയും ചെയ്തു. കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് അക്രമികള്‍ സംഭവ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞതെന്നും നരേന്ദ്ര സിങ് പരാതിയില്‍ ചൂണ്ടിക്കാട്ടി.

സംഭവത്തിന് പിന്നാലെ നരേന്ദ്ര സിങും കുടുംബവും ആശുപത്രിയില്‍ ചികിത്സ തേടി. നിലവില്‍ ഭാരതീയ ന്യായ സംഹിതയിലെ 115 (2), 126 (2), 304, 351(2), 191(30), 190 എന്നീ വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Content Highlights: Youth attack shop owner for did not give cigarette

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us