'അന്തരീക്ഷ മലിനീകരണത്തിൽ സുപ്രീംകോടതി വരെ വിമർശിച്ചു'; ആം ആദ്മി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് അമിത് ഷാ

ആം ആദ്മിയിൽ നിന്ന് ഫെബ്രുവരി 8 ന് ഡൽഹിക്ക് മോചനം ലഭിക്കുമെന്നും അമിത് ഷാ

dot image

ന്യൂഡൽഹി: ഡൽഹിയിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആം ആദ്മി പാർട്ടിക്കെതിരെ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആം ആദ്മി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അന്തരീക്ഷ മലിനീകരണ പ്രശനത്തിൽ സുപ്രീംകോടതി പോലും ഡൽഹി സർക്കാരിനെ വിമർശിച്ചിരുന്നുവെന്നും അമിത് ഷാ പറഞ്ഞു.

ഡൽഹിയിൽ റോഡുകൾ തകർന്ന അവസ്ഥയിലാണെന്നും അമിത് ഷാ ആഞ്ഞടിച്ചു. മാലിന്യ സംസ്കരണം പാളി. പൂർവാഞ്ചൽ വിഭാഗത്തെ കൊവിഡ് സമയത്ത് സർക്കാർ അവഗണിച്ചു. ഔദ്യോഗിക വസതി മോഡി പിടിപ്പിക്കാൻ 51 കോടിയിലധികം രൂപ കെജ്‌രിവാൾ ഉപയോഗിച്ചുവെന്നും അമിത് ഷാ ആരോപിച്ചു. ആം ആദ്മിയിൽ നിന്ന് ഫെബ്രുവരി 8 ന് ഡൽഹിക്ക് മോചനം ലഭിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായിരുന്ന അരവിന്ദ് കെജ്‌രിവാൾ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു അമിത് ഷായുടെ പ്രതികരണം. ബിജെപി സർക്കാർ പൊതുജനങ്ങളുടെ പണം അവരുടെ സുഹൃത്തുക്കളുടെ പോക്കറ്റുകൾ നിറയ്ക്കാൻ ഉപയോ​ഗിക്കുന്നവെന്നായിരുന്നു കെജ്‌രിവാളിൻ്റെ ആരോപണം.

Also Read:

ബിജെപി എല്ലാ ക്ഷേമ പദ്ധതികളും നിർത്തലാക്കാൻ പോവുകയാണെന്നും കെജ്‌രിവാള്‍ ആരോപിച്ചു. ബിജെപി അധികാരത്തിലെത്തുകയാണെങ്കിൽ ബസുകളിൽ സ്ത്രീകൾക്കുളള സൗജന്യ യാത്ര നിർത്തലാക്കും. സൗജന്യ വൈദ്യുതി പദ്ധതിയും അവർ നിർത്തും. ബിജെപി വിജയിക്കുകയാണെങ്കിൽ ഈ ചെലവെല്ലാം വഹിക്കാൻ ജനങ്ങൾ തയ്യാറാണോ എന്നും കെജ്‌രിവാള്‍ ചോദിച്ചു. എഎപിയുടെ നേതൃത്വത്തിലുളള ഡൽഹി സർക്കാർ പൊതുജനങ്ങൾക്ക് 25,000 രൂപ വരെ ആനുകൂല്യങ്ങൾ നൽകുന്നുണ്ടെന്നും കെജ്‌രിവാള്‍ പറഞ്ഞിരുന്നു.

തിരഞ്ഞെടുപ്പ് അടുത്തതോടെ കടുത്ത പോരാട്ടത്തിലാണ് എഎപിയും ബിജെപിയും. പരസ്പരം ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി കടുത്ത മത്സരമാണ് ഡൽഹിയിൽ നടക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അരവിന്ദ് കെജ്‌രിവാളിന്റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം നടത്തിയത് ബിജെപിയാണെന്ന് എഎപി ആരോപിച്ചിരുന്നു. ഫെബ്രുവരി അഞ്ചിനാണ് 70 അം​ഗ ഡൽഹി നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി എട്ടിന് ഫലം പുറത്തുവരും.

content highlight- 'AAP is misleading people'; Amit Shah against AAP

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us