സെയ്ഫിന് അതിവേഗം 25 ലക്ഷത്തിന്റെ ഇൻഷുറൻസ്; ആശങ്കയറിയിച്ച് ഡോക്ടർമാരുടെ സംഘടന

സെയ്ഫിന് എങ്ങനെയാണ് അതിവേ​ഗം 25 ലക്ഷം രൂപ അനുവദിച്ചതെന്നാണ് സംഘടനയുടെ ചോദ്യം

dot image

മുബൈ: കത്തിക്കുത്തേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ ബോളിവുഡ് താരം സെയ്ഫ് അലി ഖാന് അതിവേ​ഗത്തിൽ ഇൻഷുറൻസ് തുക അനുവദിച്ചതിൽ ആശങ്ക അറിയിച്ച് ​ഡോക്ടർമാരുടെ സംഘടനയായ അസോസിയേഷൻ ഓഫ് മെഡിക്കൽ കൺസൾട്ടൻ്റ്സ് (എഎംസി). സെയ്ഫിന് എങ്ങനെയാണ് അതിവേ​ഗം 25 ലക്ഷം രൂപ അനുവദിച്ചതെന്നാണ് സംഘടനയുടെ ചോദ്യം. ബാന്ദ്രയിലെ ലീലാവതി ആശുപത്രിയിലാണ് സെയ്ഫ് ചികിത്സ തേടിയത്.

ആശുപത്രിയിൽ പ്രവേശിപ്പിച്ച് മണിക്കൂറുകൾക്കുള്ളിലാണ് കാഷ് ലെസ്സായി 25 ലക്ഷം രൂപ അനുവദിച്ചത്. സാധാരണകാരനേക്കാൾ സെലിബ്രിറ്റികൾക്ക് മുൻ​ഗണയുണ്ടെന്ന ആരോപണങ്ങൾ ശരിവെയ്ക്കുന്നതാണ് ആശുപത്രിയുടെ നടപടിയെന്ന് എഎംസി ആരോപിച്ചു. ഇൻഷുറൻസ് റ​ഗുലേറ്ററി ആൻഡ് ഡവലപ്മെൻ്റ് അതോറിറ്റി ഓഫ് ഇന്ത്യ ഇക്കാര്യം അന്വേഷിക്കണമെന്നും എഎംസി ആവശ്യപ്പെട്ടു. സമാനമായ ആശങ്ക ഉന്നയിച്ച് ആരോഗ്യ ഇൻഷുറൻസ് വിദഗ്ധൻ നിഖിൽ ഝായും രംഗത്തെത്തി. സാധാരണയായി ക്ലെയിം ലഭിക്കുന്നതിന് മുൻപ് എഫ്ഐആർ ഉൾപ്പെടെയുള്ള രേഖകൾ വേണ്ടി വരാറുണ്ട്. എന്നാൽ ഇവിടെ അതിവേഗം തുക അനുവദിച്ചുവെന്ന് നിഖിൽ എക്സിൽ കുറിച്ചു.

ജനുവരി പതിനാറിനായിരുന്നു മുംബൈ ബാന്ദ്ര വെസ്റ്റിലെ വസതിയില്‍വെച്ച് സെയ്ഫ് അലി ഖാന്‍ ആക്രമിക്കപ്പെടുന്നത്. നടന്റെ കൈക്കും കഴുത്തിനും അടക്കം ആറിടങ്ങളില്‍ കുത്തേറ്റിരുന്നു. മുംബൈ ലീലാവതി ആശുപത്രിയില്‍ അഞ്ച് ദിവസമായിരുന്നു സെയ്ഫ് ചികിത്സ തേടിയത്. ഇതിനായി അദ്ദേഹം 35.95 ലക്ഷത്തിന്റെ മെഡിക്കല്‍ ക്ലെയിം ആവശ്യപ്പെട്ടിരുന്നു. ഇതില്‍ 25 ലക്ഷം രൂപ അതിവേഗത്തില്‍ ഇന്‍ഷുറന്‍സ് കമ്പനി അനുവദിച്ചു എന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

content highlight- Saif quickly got Rs 25 lakh insurance, doctors association expressed concern

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us