VIDEO | 'റിയൽ ഹീറോ'; കളിക്കുന്നതിനിടയിൽ 13-ാം നിലയിൽ നിന്ന് കുഞ്ഞ് താഴേയ്ക്ക്; യുവാവിന്റെ ഇടപെടലിൽ രക്ഷപ്പെടൽ

ഭാവേഷിന്റെ കൈയിൽ തട്ടിയതിനാൽ വീഴ്ചയുടെ ആഘാതം കുറഞ്ഞു. ഇതോടെ വലിയ അപകടമാണ് ഒഴിവായത്

dot image

മുബൈ: കെട്ടിടത്തിന്റെ പതിമൂന്നാം നിലയിൽ നിന്ന് വീണ കുട്ടിക്ക് രക്ഷകനായി യുവാവ്. മുംബൈയിലെ താനെയിലാണ് സംഭവം. കളിക്കുന്നതിനിടെ രണ്ട് വയസുള്ള കുഞ്ഞ് കെട്ടിടത്തിന്റെ പതിമൂന്നാം നിലയിൽ നിന്ന് താഴേയ്ക്ക് വീഴുകയായിരുന്നു. ഇത് കണ്ട ഭാവേഷ് മാത്രെ എന്ന യുവാവ് ഓടിയെത്തുകയും കുഞ്ഞിനെ കൈയിൽ പിടിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

വീഡിയോയിൽ കെട്ടിടത്തിന് താഴെ കൂടി ആളുകൾ നടന്നുപോകുന്നത് കാണാം. ഇതിൽ ഭാവേഷ് മാത്രെയുമുണ്ടായിരുന്നു. ഇതിനിടെ കുഞ്ഞ് താഴേയ്ക്ക് വീണു. സംഭവം ശ്രദ്ധയിൽപ്പെട്ട ഭാവേഷ് ഓടിയെത്തുകയും കുഞ്ഞിനെ കൈയിൽ പിടിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ കുഞ്ഞ് ഭാവേഷിന്റെ കൈയിൽ തട്ടി താഴെ വീണു. തൊട്ടടുത്ത നിമിഷം തന്നെ ഭാവേഷ് കുഞ്ഞിനെ വാരിയെടുത്തു. ഭാവേഷിന്റെ കൈയിൽ തട്ടിയതിനാൽ വീഴ്ചയുടെ ആഘാതം കുറഞ്ഞു. ഇതോടെ വലിയ അപകടമാണ് ഒഴിവായത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് ഭാവേഷിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

Content highlight- Young man ran to catch a child who had fallen from the 13th floor while playing

dot image
To advertise here,contact us
dot image