ബെംഗളൂരു: ഇൻഫോസിസ് സ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ ഉൾപ്പടെ 18 പേർക്കെതിരെ കേസെടുത്ത് പൊലീസ്. ബെംഗളൂരു സദാശിവനഗർ പൊലീസാണ് കേസെടുത്തത് .സെൻ്റർ ഫോർ സസ്‌റ്റൈനബിൾ ടെക്‌നോളജിയിൽ ഫാക്കൽറ്റി അംഗമായിരുന്ന ആദിവാസി ബോവി വിഭാഗത്തിൽപ്പെട്ട ദുർഗപ്പയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
പട്ടിക ജാതി/ പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുളള അതിക്രമം തടയൽ നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 2014 ൽ ദുർഗപ്പയ്ക്ക് എതിരെ നടന്ന ഹണി ട്രാപ് കേസുമായി ബന്ധപ്പെട്ട പരാതി വ്യാജമാണെന്ന് അറിഞ്ഞിട്ടും തന്നെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് സയൻസിന്റെ ബോർഡ് ഓഫ് ട്രസ്റ്റി അംഗമായിരുന്ന ക്രിസ് ഗോപാലകൃഷണൻ അടക്കമുള്ളവരെ സമീപിച്ചപ്പോൾ സഹായിച്ചില്ലെന്നുമാണ് പരാതിയിൽ പറയുന്നത്. ജാതി അധിക്ഷേപവും ഭീഷണിയും ഉണ്ടായിട്ടും പ്രതികരിച്ചില്ലെന്നും പരാതിയിൽ പറയുന്നു.
ക്രിസ് ഗോപാലകൃഷ്ണനും ബലറാമിനും പുറമെ ഗോവിന്ദൻ രംഗരാജൻ, ശ്രീധർ വാര്യർ, സന്ധ്യാ വിശ്വേശ്വരൈ, ഹരി കെവി എസ്, ദാസപ്പ, പിബലറാം, ഹേമലതാ മിഷി, കെ.ചട്ടോപാദ്യായ, പ്രദീപ്.ഡിസാവ്കർ, മനോഹരൻ എന്നിവർ കേസിലെ പ്രതികളാണ്.
Content Highlight : Police registered a case against 18 people including Infosys founder Chris Gopalakrishnan