
ലക്‌നൗ: ഉത്തർപ്രദേശിൽ ആത്മീയ ചടങ്ങിനിടെ വാച്ച് ടവർ തകർന്നുവീണ് അഞ്ച് പേർ മരിച്ചു. 20 പേർക്ക് പരിക്കുണ്ട്. ജൈന സമുദായത്തിന്റെ ആത്മീയ ചടങ്ങായ ലഡ്ഡു മഹോത്സവത്തിനിടെയാണ് വാച്ച് ടവർ തകർന്നുവീണത്.
ബറൗത്ത് നഗരത്തിലായിരുന്നു സംഭവം. തടി കൊണ്ട് കെട്ടിയ താത്കാലിക വാച്ച് ടവർ ആണ് തകർന്നുവീണത്. മൂന്ന് നിലകളിലായിരുന്നു ടവർ പണിതത്. അധികം വീതിയില്ലാത്ത സ്ഥലമായിരുന്നതിനാലും വലിയ തിരക്കാണ് പ്രദേശത്ത് ഉണ്ടായിരുന്നതിനാലും വളരെ പണിപ്പെട്ടാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.
Content Highlights: Watch tower collapse at UP, five dead