'ഞാൻ വെല്ലുവിളിക്കുന്നു യമുനയിലെ മലിനജലം കെജ്‌രിവാൾ കുടിക്കണം'; എഎപിയെ കടന്നാക്രമിച്ച് രാഹുൽ​ ഗാന്ധി

'അഞ്ച് വർഷം മുൻപ് യമുനാനദിയിൽ കുളിക്കുമെന്നും, യമുനയിലെ വെള്ളം കുടിക്കും എന്നും കെജ്‌രിവാൾ പറഞ്ഞിരുന്നു'

dot image

ഡൽഹി: ഇൻഡ്യ മുന്നണിയിലെ പ്രധാനിയും ആംആദ്മി പാർട്ടി നേതാവുമായ കെജ്‌രിവാളിനെ വീണ്ടും വിമർശിച്ച് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. അഞ്ച് വർഷം മുൻപേ യമുന ശുചീകരിക്കും എന്ന വാ​ഗ്ദാനം പോലും കെജ്‌രിവാളിന് നിറവേറ്റാൻ സാധിച്ചില്ല‍െന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. 'അഞ്ച് വർഷം മുൻപ് യമുനാനദിയിൽ കുളിക്കുമെന്നും, യമുനയിലെ വെള്ളം കുടിക്കും എന്നും കെജ്‌രിവാൾ പറഞ്ഞിരുന്നു. നാളിതുവരെ യമുനാനദിയുടെ പരിസരത്ത് പോലും താൻ കെജ്‌രിവാളിനെ കണ്ടിട്ടില്ല. ഇന്ന് ഞാൻ വെല്ലുവിളിക്കുകയാണ് അരവിന്ദ് കെജ്‌രിവാൾ യമുനാനദിയിലെ ആ മലിനജലം കുടിക്കണം. പൊതുജനങ്ങൾക്ക് മലിനജലം കുടിക്കാൻ നൽകിയിട്ട് കോടികൾ മുടക്കി പണിത വസതിയിൽ ഫിൽറ്റേർഡ് വെള്ളം കുടിച്ചും, ആഡംബരജീവിതം നയിച്ചുമാണ് കെജ്‌രിവാൾ ജീവിക്കുന്നതെന്നും' രാഹുൽ​ഗാന്ധി കെജ്‌രിവാളിനെതിരെ തുറന്നടിച്ചു.

എഎപിയുടേത് കോർപ്പറേറ്റ് സർക്കാരാണ്. കെജ്‌രിവാൾ നൽകുന്നതെല്ലാം പൊള്ളയായ വാഗ്ദാനങ്ങൾ എന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. ഇക്കാര്യത്തിൽ കെജ്‌രിവാളും മോദിയും ഒരുപോലെ എന്നും രാഹുൽഗാന്ധി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കലാശക്കൊട്ടിലേക്കു നീങ്ങുന്നതിനിടെയാണ് രാഹുൽ​ഗാന്ധിയുടെ കടന്നാക്രമണം. കെജ്‌രിവാളിനെയും സിസോദിയയെയും ‘മദ്യ കുംഭകോണത്തിന്റെ ശിൽപികൾ’ എന്ന് ഇന്നലെ വിശേഷിപ്പിച്ച രാഹുൽ, കെജ്‌രിവാളിനെതിരെ ബിജെപി പ്രധാന പ്രചാരണ ആയുധമാക്കുന്ന ‘ശീഷ്മഹൽ’ വിവാദവും ആവർത്തിച്ചിരുന്നു. ആരോഗ്യകാരണങ്ങളാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന് രണ്ടാഴ്ചയിലേറെയായി വിട്ടുനിന്ന രാഹുൽ ഇന്നലെയാണ് പട്പഡ്ഗഞ്ചിൽ നടന്ന കോൺഗ്രസിന്റെ റാലിയിൽ എഎപിക്കും ബിജെപിക്കുമെതിരെ രൂക്ഷവിമർശനങ്ങൾ ചൊരിഞ്ഞത്.

Content Highlights : Rahul Gandhi hits out at Kejriwal again challenges him to drink Yamuna water

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us