'റാ​ഗിം​ഗ് നിരുപദ്രവകരമായ ആചാരമല്ല, മിഹിറിന്റെ മരണം തന്നെ തകർത്തുകളഞ്ഞു'; സാമന്ത

'ഭയവും വിധേയത്വവുമല്ല, സഹാനുഭൂതിയും ദയയും നമ്മുടെ കുട്ടികളെ പഠിപ്പിക്കണം'

dot image

കൊച്ചി: തൃപ്പൂണിത്തറയിൽ പതിനഞ്ചുകാരന്‍ ഫ്‌ളാറ്റില്‍ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരിച്ച് നടി സാമന്ത. വിദ്യാർത്ഥിയുടെ മരണം തന്നെ തകർത്തു കളഞ്ഞു. റാ​ഗിം​ഗ് നിരുപദ്രവകരമായ ആചാരമല്ലെന്ന ഓർമപ്പെടുത്തലാണ് മിഹിറിന്റെ മരണം. 2025 ആയിട്ടും വെറുപ്പും വിഷവും നിറഞ്ഞ ചിലർ ഒരാളെ മരണത്തിലേക്ക് തളളിവിട്ടു. തിളക്കമുളള യുവജീവനാണ് നമുക്ക് നഷ്ടമായതെന്നും നടി സാമൂഹിക മാധ്യമത്തിൽ എഴുതിയ കുറിപ്പിലൂടെ പറഞ്ഞു.

ജസ്റ്റിസ് ഫോർ മിഹിർ എന്ന ഹാഷ്ടാ​ഗോടെയാണ് നടി കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുളളത്. ഭീഷണിപ്പെടുത്തൽ, ഉപദ്രവിക്കൽ, റാ​ഗിം​ഗ് എന്നിവ ആചാരങ്ങളല്ല എന്നതിന്റെ ഓർമ്മപ്പെടുത്തലാണ് മിഹിറിന്റെ മരണം. മാനസികവും ശാരീരികവും ചിലപ്പോൾ വൈകാരികവുമാകാറുണ്ട് ഇതിൽ ഏതാണെങ്കിലും റാ​ഗിം​ഗ് ആക്രമം തന്നെയാണെന്നും നടി അഭിപ്രായപ്പെട്ടു.

നമ്മുടെ രാജ്യത്ത് കർശനമായ റാ​ഗിം​ഗ് വിരുദ്ധ നിയമങ്ങളുണ്ടെന്ന് തോന്നുന്നു. എന്നിട്ടും വിദ്യാർത്ഥികൾ നിശ്ശബ്ദത പാലിക്കുന്നു, സംസാരിക്കാൻ ഭയപ്പെടുന്നു. എവിടെയാണ് നമ്മൾ പരാജയപ്പെടുന്നത്. ഇത് വെറും അനുശോചനങ്ങൾ കൊണ്ട് അവസാനിക്കരുത്. മിഹിറിന് നീതി ലഭിക്കണം. സത്യം മൂടിവെയ്ക്കില്ലെന്ന് പ്രതീക്ഷിക്കുന്നു, കുട്ടിയെ മരണത്തിലേക്ക് നയിച്ചവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നും സാമന്ത ആവശ്യപ്പെട്ടു.

Also Read:

ഒരാളെ ഭീഷണിപ്പെടുത്തുന്നത് കണ്ടാൽ അത് തടയുകയും അതിജീവിച്ചവരെ പിന്തുണയ്ക്കുകയും വേണം. ഭയവും വിധേയത്വവുമല്ല, സഹാനുഭൂതിയും ദയയും നമ്മുടെ കുട്ടികളെ പഠിപ്പിക്കണം. മിഹിറിന് വേണ്ടിയുളള നീതി കൊണ്ട് അർത്ഥമാക്കുന്നത് മറ്റൊരാൾക്കും ഇങ്ങനെ സംഭവിക്കരുത് എന്നാണ്. അവനോട് നമ്മൾ അത്രമാത്രം കടപ്പെട്ടിരിക്കുന്നുവെന്നും സാമന്ത പറഞ്ഞു.

മിഹിറിന്റെ മരണത്തിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയപ്രമുഖരടക്കം നിരവധിപേർ രം​ഗത്തെത്തിയിട്ടുണ്ട്. ജനുവരി പതിനഞ്ചിനായിരുന്നു ഒന്‍പതാം ക്ലാസുകാരനായ ഇരുമ്പനം സ്വദേശി മിഹിര്‍ അഹമ്മദ് ഫ്‌ലാറ്റില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. സംഭവത്തിൽ കുട്ടി സ്‌കൂളില്‍ വച്ച് ക്രൂര പീഡനത്തിന് ഇരയായെന്ന ആരോപണവുമായി അമ്മ പരാതിപ്പെട്ടിരുന്നു. കുട്ടി സ്‌കൂള്‍ ബസില്‍വെച്ച് ക്രൂരമായി പീഡിപ്പിക്കപ്പെട്ടു, നിറത്തിന്റെ പേരില്‍ പരിഹാസം നേരിട്ടിരുന്നു. വാഷ് റൂമില്‍ കൊണ്ടുപോയി ഉപദ്രവിച്ചു. ക്ലോസെറ്റില്‍ മുഖം പൂഴ്ത്തിക്കുകയും, ടോയ്ലറ്റില്‍ നക്കിക്കുകയും ചെയ്തുവെന്നും പരാതിയിലുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സ്‌കൂളില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ക്ക് സല്‍പ്പേര് പോകുമോ എന്ന ഭയമായിരുന്നുവെന്നും അമ്മ പരാതിയില്‍ പറഞ്ഞു. മിഹിർ പഠിച്ച ഗ്ലോബല്‍ പബ്ലിക് സ്‌കൂളിനെതിരെ അമ്മ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കുമാണ് പരാതി നല്‍കിയത്.

Content Highlights: Actress Aamantha on Mihir Ahammed Death

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us