ഡിഎംകെയുടെ കൊടി ടോള്‍ പ്ലാസയില്‍ പണം നല്‍കാതിരിക്കാന്‍,പ്രതികള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍, രാഷ്ട്രീയ ബന്ധമില്ല

കഴിഞ്ഞ ജനുവരി 25ന് രാത്രിയായിരുന്നു ഈസ്റ്റ് കോസ്റ്റ് റോഡിൽ പെൺകുട്ടികളെ കാറിൽ പിന്തുടർന്ന് പ്രതികൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്

dot image

ചെന്നൈ: ചെന്നെെയിൽ കാറില്‍ പിന്തുടര്‍ന്ന് പെണ്‍കുട്ടികളെ ഭയപ്പെടുത്തിയ സംഭവത്തില്‍ പ്രതികൾക്ക് രാഷ്ട്രീയ ബന്ധമില്ലെന്ന് പൊലീസ്. പ്രതികൾ ഡി എം കെ യുടെ കൊടി കാറിൽ ഉപയോഗിച്ചത് ടോൾ പ്ലാസകളിൽ പണം നൽകാതിരിക്കാനും പാർക്കിങ് ചാർജ് ഒഴിവാക്കാനുമായിരുന്നെന്നാണ് പൊലീസ് പറഞ്ഞത്. സംഭവത്തിൽ പിടിയിലായ ആറു പ്രതികളും കോളേജ് വിദ്യാർത്ഥികളാണെന്നും ഒരാൾ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾ പുറത്തുവിടുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടികാട്ടി പ്രതികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ജനുവരി 25ന് രാത്രിയായിരുന്നു ഈസ്റ്റ് കോസ്റ്റ് റോഡിൽ പെൺകുട്ടികളെ കാറിൽ പിന്തുടർന്ന് പ്രതികൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പടെയായിരുന്നു പെൺകുട്ടികൾ പരാതി നൽകിയത്. നടപടി എടുക്കാൻ വൈകിയതോടെ പരാതിക്കാർ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വിട്ടിരുന്നു.

ഭാരതീയന്യായസംഹിത 126(2), 296(ബി), 324(2), 351(2) എന്നീ വകുപ്പുകളും തമിഴ്നാട് സ്ത്രീപീഡന നിരോധന നിയമത്തിലെ സെക്ഷന്‍ 4 പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. അതെസമയം തമിഴ്നാട്ടില്‍ ഡിഎംകെയുടെ ഗുണ്ടായിസമാണ് നടക്കുന്നതെന്ന് ആരോപിച്ച് പ്രതിപക്ഷം നേരത്തെ രംഗത്തെത്തിയിരുന്നു.

Content Highlights: Chasing girls in a car with DMK flag accused have no political connection said police

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us