നീണ്ട ​ജോലി സമയം മാനസികാരോ​ഗ്യത്തിന് ഹാനികരമെന്ന് സാമ്പത്തിക സർവെ

ദിവസത്തിൽ 12 മണിക്കൂറോ അതിൽ അധികമോ ജോലി ചെയ്താൽ ഉയർന്ന മാനസിക സമ്മർദ്ദത്തിലേക്ക് വഴി തെളിയിച്ചേക്കുമെന്നാണ് സർവെയിൽ പറയുന്നത്.

dot image

ന്യൂഡൽഹി: നീണ്ട ജോലി സമയം ആളുകൾക്കിടയിൽ വലിയ മാനസിക സമ്മർദം ഉണ്ടാകുന്നുവെന്ന് സാമ്പത്തിക സർവെ. ആഴ്ചയിൽ 60 മണിക്കൂറിൽ ഏറെ ജോലി ചെയ്യുന്നത് മാനസിക ആരോ​ഗ്യത്തെയും ഉൽപാദ്ന ക്ഷമതയെയും ബാധിക്കുമെന്നാണ് വെള്ളിയാഴ്ച പുറത്ത് വിട്ട സർവെയിൽ പറയുന്നത്. ലോകാരോ​ഗ്യ സംഘടനയും ഇൻ്റർനാഷണൽ ലേബർ അസോസിയേഷനും നടത്തിയ ​ഗവേഷണങ്ങളുൾപ്പടെ ഉദ്ധരിച്ചാണ് സർവെയിലെ വിശദീകരണം. ദിവസത്തിൽ 12 മണിക്കൂറോ അതിൽ അധികമോ ജോലി ചെയ്താൽ ഉയർന്ന മാനസിക സമ്മർദ്ദത്തിലേക്ക് വഴി തെളിയിച്ചേക്കുമെന്നാണ് സർവെയിൽ പറയുന്നത്.

വിഷലിപ്തമായ ജോലി സ്ഥലങ്ങളും മോശം മാനേജ്മെൻ്റ് ബന്ധങ്ങളുമെല്ലാം മാനസിക സമ്മ‌ർദ്ദം ഉത്കണഠ, വിഷാദം തുടങ്ങിയവയിലേക്ക് നയിച്ചേക്കാം . ആ​ഗോള തലത്തിൽ മാനസിക സമ്മ‌ർദ്ദം ഉത്കണഠ, വിഷാദം എന്നിവ കാരണം പ്രതിവർഷം 12 ബില്ല്യൺ തൊഴിൽ ദിനങ്ങൾ നഷ്ടമാകുന്നു. ഇത് 1 ട്രില്ല്യൺ ഡോളറിൻ്റെ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതായും സർവെ പറയുന്നു. ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തി, ലാർസൻ ആൻഡ് ടൂബ്രോയുടെ ചെയർമാൻ എസ് എൻ സുബ്രഹ്മണ്യൻ എന്നിവരു‌ടെ വിവാദമായ ജോലി സമയത്തെ പറ്റിയുള്ള പ്രസ്താവനകൾ ചർച്ചയിൽ നിൽകുന്നതിനിടയിലാണ് സാമ്പത്തിക സർവെയിലെ നിരീക്ഷണങ്ങൾ ശ്രദ്ധേയമാകുന്നത്.

തൊഴിലാളികൾ ആഴ്ചയിൽ എഴുപത് മണിക്കൂറിലേറെ ജോലി ചെയ്യണമെന്നായിരുന്നു നാരായൺ മൂർത്തി പറഞ്ഞിരുന്നത്, എന്നാൽ എസ് എൻ സുബ്രഹ്മണ്യൻ്റെ പക്ഷം 90 മണിക്കൂർ ജോലിചെയ്യണമെന്നായിരുന്നു. ഇതിനിടയിലാണ് ആഴ്ചയിൽ 60 മണിക്കൂറിൽ ഏറെ ജോലി ചെയ്യുന്നതിൻ്റെ ദൂശ്യവഷങ്ങ​ൾ സാമ്പത്തിക സർവെയിൽ ‌ചർച്ച ചെയ്യുന്നത്. മാനസികാരോഗ്യം, ജോലിസ്ഥലത്തെ സംസ്കാരം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നാണ് സർവേ അടിവരയിട്ട് പറയുന്നത്. ജീവനക്കാരെ അമിത സമയം ജോലി ചെയ്യിപ്പിക്കുന്നത് രാജ്യത്തിൻ്റെ സമ്പത്ത് വ്യവസ്ഥയുടെ വളർച്ചയെ മന്ദഗതിയിലാക്കുമെന്നും സർവെ മുന്നറിയിപ്പ് നൽകുന്നു.

Content highlight- Economic survey says long working hours in India are harmful to mental health

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us