ചെന്നൈ: പതിവായി വാട്സാപ്പിൽ അശ്ലീല സന്ദേശമയച്ച എഐഎഡിഎംകെ നേതാവിനെ ചൂലുകൊണ്ട് കൈകാര്യം ചെയ്ത് സ്ത്രീകൾ. കാഞ്ചീപുരം കുന്ത്രത്തൂരിലെ എഐഎഡിഎംകെ ജോയിന്റ് സെക്രട്ടറി 60-കാരനായ എം പൊന്നമ്പലമാണ് യുവതികളെ ശല്യം ചെയ്തത്.
സംഭവം വിവാദമായതോടെ പാർട്ടിയിൽ നിന്ന് ഇയാളെ പുറത്താക്കി. പാർട്ടി നയങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമാണ് പൊന്നമ്പലത്തിൻ്റെ നടപടിയെന്ന് വ്യക്തമാക്കി എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയാണ് ഇയാളെ പുറത്താക്കിയതായി അറിയിച്ചത്.
പൊന്നമ്പലം വാടകയ്ക്ക് നൽകിയ വീട്ടിലായിരുന്നു സുങ്കുവർഛത്രത്തിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ യുവതികൾ താമസിച്ചിരുന്നത്. ഇയാൾ അപമര്യാദയായി പെരുമാറി തുടങ്ങിയതോടെ മൂന്നാഴ്ച മുമ്പ് ഇവർ വീടൊഴിഞ്ഞിരുന്നു.
എന്നാൽ തുടർന്നും വാട്സാപ്പിൽ അശ്ലീല സന്ദേശം അയക്കുന്നത് ഇയാൾ തുടർന്നു. ഇതോടെയാണ് യുവതികൾ ഇയാളെ കൈകാര്യം ചെയ്യാൻ തീരുമാനമെടുത്തത്. ഇയാളുടെ ശല്യം സഹിക്കാനാവാതെ ഒടുവിൽ ചൂലുകൊണ്ട് മർദിക്കുകയായിരുന്നുവെന്ന് യുവതികൾ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി പൊന്നമ്പലത്തെ അറസ്റ്റ് ചെയ്തു.
*படப்பை பகுதியில் இளம்
— Parameswari Venkat (@ParameswariVen4) January 30, 2025
பெண்களை மிரட்டி பாலியல் தொந்தரவு அளித்த அதிமுக நிர்வாகி கைது செய்யப்பட்டு சிறையில் அடைப்பு*
*மணிமங்கலம் காவல்துறை நடவடிக்கை*
பெண்களுக்கு பாலியல் தொந்தரவு அளிக்கும் #அதிமுக_ஒழிக pic.twitter.com/bXGtA1oNIv
തുടർന്നാണ് പാർട്ടിയിൽ നിന്നും ഇയാളെ പുറത്താക്കിയത്. പാർട്ടിയിലെ അടിസ്ഥാന അംഗത്വം ഉൾപ്പെടെയുള്ള എല്ലാ ഉത്തരവാദിത്തങ്ങളിൽ നിന്നും പൊന്നമ്പലത്തെ നീക്കുകയാണെന്ന് പളനിസ്വാമി പ്രസ്താവനയിൽ പറഞ്ഞു.
Content Highlights: Women thrash AIADMK leader with broom for harassment