ഡല്‍ഹി: ഡല്‍ഹിയിൽ ഇരട്ട എൻജിൻ സർക്കാർ ഉണ്ടാക്കാൻ തനിക്ക് ഒരു അവസരം നൽകണമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേദിയിലാണ് മോദി അഭ്യർത്ഥന നടത്തിയത്. രാജ്യത്തെ നയിക്കാൻ എനിക്ക് നിങ്ങൾ തുടരെ അവസരങ്ങൾ നൽകി.ദില്ലിയിൽ ഇരട്ട എൻജിൻ സർക്കാർ ഉണ്ടാക്കാൻ എനിക്ക് ഒരു അവസരം തരണം. ദില്ലിയിൽ അധികാരം ലഭിച്ചാൽ ആംആദ്മി പാർട്ടിയുടെ അഴിമതികൾക്കതിരെ കർശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സിഎജി റിപ്പോർട്ടിൽ ആം ആദ്മി പാർട്ടിയുടെ അഴിമതികളുണ്ട്. അത് പുറത്ത് കൊണ്ട് വരാൻ അവർ ആഗ്രഹിക്കുന്നില്ല. എന്നാൽ വിജയിച്ചാൽ ആദ്യത്തെ നിയമസഭാ സമ്മേളനത്തിൽ തന്നെ സിഎജി റിപ്പോർട്ട് തങ്ങള്‍ അവതരിപ്പിക്കുമെന്നും നരേന്ദ്ര മോദി പ്രചാരണ വേദിയിൽ ഉറപ്പ് നൽകി.
തിരഞ്ഞെടുപ്പ് അടുത്തതോടെ കടുത്ത പോരാട്ടത്തിലാണ് എഎപിയും ബിജെപിയും. പരസ്പരം ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി കടുത്ത മത്സരമാണ് ഡൽഹിയിൽ നടക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അരവിന്ദ് കെജ്‌രിവാളിന്റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം നടത്തിയത് ബിജെപിയാണെന്ന് എഎപി ആരോപിച്ചിരുന്നു. ഫെബ്രുവരി അഞ്ചിനാണ് 70 അംഗ ഡൽഹി നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി എട്ടിന് ഫലം പുറത്തുവരും.
Content highlight- 'You should give me a chance to form a twin engine government in Delhi' Narendra Modi