LIVE

LIVE BLOG: 12 ലക്ഷം രൂപ വാർഷിക വരുമാനമുള്ളവർക്ക് ആദായ നികുതിയില്ല; മധ്യവർഗ്ഗത്തിന് കരുതലുമായി ബജറ്റ്

dot image

രാജ്യം പ്രതീക്ഷയോടെ കാത്തിരുന്ന മൂന്നാം മോദി സർക്കാരിൻറെ രണ്ടാം ബജറ്റ് അവതരണം അവസാനിച്ചു. നികുതി ഘടനയിലെ മാറ്റമാണ് ബജറ്റിനെ ഇത്തവണ ജനപ്രിയമാക്കുന്നത്. മധ്യവർഗ്ഗത്തെ സന്തോഷിപ്പിക്കുന്ന നിരവധി പ്രഖ്യാപനങ്ങളാണ് നികുതിയുമായി ബന്ധപ്പെട്ട് ബജറ്റിലുള്ളത്. ഇതിൽ പ്രധാനം. 12 ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവർക്ക് ഇനി ആദായനികുതി അടക്കേണ്ടെന്നതാണ് ഏറ്റവും ജനപ്രിയമായ പ്രഖ്യാപനം. പുതിയ നികുതി ഘടനയും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. റ്റിഡിഎസും റിസിഎസും ഫയൽ ചെയ്യാനുള്ള കാലാവധി 4 വർഷമായി ഉയർത്തിയിട്ടുണ്ട്. റ്റിഡിഎസും റിസിഎസും ഫയൽ ചെയ്യാതിരിക്കുന്നത് ഇനി മുതൽ ക്രിമിനൽ കുറ്റമായി കണക്കാക്കില്ലെന്നും ബഡ്ജറ്റ് പ്രസംഗത്തിൽ ധനകാര്യ മന്ത്രി വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് മുൻനിർത്തി ബിഹാറിന് വാരിക്കോരി സഹായം പ്രഖ്യാപിച്ചിരിക്കുന്ന ബജറ്റിൽ കേരളത്തെ പൂർണ്ണമായും തഴഞ്ഞു എന്ന പരാതിയും ഉയർന്നിട്ടുണ്ട്. ധനമന്ത്രി നിർമ്മല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. പാർലമെന്റിൽ പ്രതിപക്ഷ ബഹളത്തോടെയാണ് ബജറ്റ് അവതരണം ആരംഭിച്ചത്. കുംഭമേള വിഷയം ഉയർത്തിയായിരുന്നു പ്രതിപക്ഷ ബഹളം. തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. മോദി സർക്കാരിന്റെ വികസന നേട്ടങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് നിർമല സീതാരാമൻ ബജറ്റ് അവതണം ആരംഭിച്ചത്. ലോകത്ത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന് ധനമന്ത്രി പറഞ്ഞു. ദാരിദ്ര്യ നിർമാർജനമാണ് ലക്ഷ്യമെന്നും വികസനത്തിന് ഊന്നൽ നകുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. വളർച്ച ത്വരിതപ്പെടുത്തുക, സുരക്ഷിതമായ സമഗ്ര വികസനം, സ്വകാര്യ നിക്ഷേപം, ഇന്ത്യയിലെ വളർന്നുവരുന്ന മധ്യവർഗത്തിൻ്റെ ധനവിനിയോഗ ശേഷി വർദ്ധിപ്പിക്കുക എന്നീ കാര്യങ്ങൾ പ്രധാന ലക്ഷ്യമായി ധനമന്ത്രി പറഞ്ഞു.

Live News Updates
  • Feb 01, 2025 12:50 PM

    സംസ്ഥാനങ്ങൾക്ക് 50 വർഷത്തേക്ക് പലിശ രഹിത വായ്പ

    ഇതിനായി ഒന്നര ലക്ഷം കോടി വകയിരുത്തും.

    To advertise here,contact us
  • Feb 01, 2025 12:23 PM

    വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് റ്റിസ്എസ് ഒഴിവാക്കി

    To advertise here,contact us
  • Feb 01, 2025 12:20 PM

    പുതിയ നികുതി ഘടന

    • 0-4 ലക്ഷം വരെ നികുതി ഇല്ല
    • 4-8 5%
    • 8- 12 10%
    • 12- 16 - 15%
    • 16 -20 - 20%
    • 20-024 - 25%
    • 24 ലക്ഷത്തിന് മുകളില്‍ 30 ശതമാനം
    To advertise here,contact us
  • Feb 01, 2025 12:17 PM

    ആദായ നികുതി പരിധി ഉയർത്തി

    12 ലക്ഷം രൂപ വരെ വാർഷിക വരുമാനം ഉള്ളവർക്ക് ഇനി ആദായ നികുതി അടയ്‌ക്കേണ്ട

    To advertise here,contact us
  • Feb 01, 2025 12:12 PM

    നികുതിദായകർക്ക് ആശ്വാസം

    ടിസിഎസ്, ടിഡിഎസ് ഫയല്‍ ചെയ്യാതിരിക്കുന്നത് ക്രിമിനല്‍ കുറ്റമല്ലാതാക്കും. റിട്ടേൺ ഫയൽ ചെയ്യാൻ 4 വർഷം സമയം നീട്ടി

    To advertise here,contact us
  • Feb 01, 2025 12:11 PM

    മൊബൈൽ ഫോണുകൾക്ക് വില കുറയും

    To advertise here,contact us
  • Feb 01, 2025 12:02 PM

    ഇൻഷുറൻസ് മേഖലയിൽ വിദേശനിക്ഷേപം 100 ശതമാനമാക്കി

    ഇൻഷുറൻസ് മേഖലയിലെ വിദേശനിക്ഷേപം 75 ശതമാനത്തിൽ നിന്നും100 ശതമാനമാക്കി ഉയ‍ർ‌ത്തി.

    To advertise here,contact us
  • Feb 01, 2025 11:57 AM

    ഏഴ് ജീവൻ രക്ഷാ മരുന്നുകൾക്ക് വില കുറയും

    To advertise here,contact us
  • Feb 01, 2025 11:56 AM

    36 ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി

    To advertise here,contact us
  • Feb 01, 2025 11:53 AM

    എഐ പഠനത്തിന് മൂന്ന് സെന്റര്‍ ഓഫ് എക്‌സലന്‍സ് 500 കോടി അനുവദിച്ചു

    500 കോടി അനുവദിച്ചു

    To advertise here,contact us
  • Feb 01, 2025 11:49 AM

    പുതിയ ആദായ നികുതി നിയമം

    പുതിയതായി കൊണ്ടുവരുന്ന ആദായ നികുതി നിയമം അടുത്ത ആഴ്ച അവതരിപ്പിക്കും

    To advertise here,contact us
  • Feb 01, 2025 11:46 AM

    ഗിഗ് തൊഴിലാളികൾക്ക് കരുതൽ

    ഗിഗ് തൊഴിലാളികൾക്ക് ഐഡൻ്റിറ്റി കാർഡുകളും ഇ-ശ്രമം പോർട്ടലിൽ രജിസ്ട്രേഷനും നൽകും. പിഎം-ജൻ ആരോഗ്യ യോജനയ്ക്ക് കീഴിൽ ഗിഗ് തൊഴിലാളികൾക്ക് ആരോഗ്യ പരിരക്ഷ നൽകും. ഈ പദ്ധതി ഏകദേശം ഒരു കോടി ഗിഗ് തൊഴിലാളികൾക്ക് സഹായകമാകും.

    To advertise here,contact us
  • Feb 01, 2025 11:42 AM

    ജലജീവൻ മിഷൻ 2028വരെ നീട്ടി

    To advertise here,contact us
  • Feb 01, 2025 11:41 AM

    അമ്മമാർക്കും കുഞ്ഞുങ്ങൾക്കും പോഷകാഹാര പദ്ധതി

    To advertise here,contact us
  • Feb 01, 2025 11:39 AM

    ഹോം സ്റ്റേകള്‍ക്ക് മുദ്ര ലോണ്‍

    To advertise here,contact us
  • Feb 01, 2025 11:38 AM

    ബിഹാറിന് മുന്തിയ പരിഗണന

    • ബിഹാർ കർഷകർക്ക് മഖാന ബോർഡ്
    • പട്ന എയർപോർട്ട് നവീകരിക്കും
    • നാഷണൽ ഫുഡ് ടെക് ഇൻസ്റ്റിറ്റ്യൂട്ട്
    • പുതിയ ഗ്രീൻഫീൽഡ് എയർപോർട്ട്
    To advertise here,contact us
  • Feb 01, 2025 11:34 AM

    സർക്കാർ മെഡിക്കൽ കോളേജുകളിൽ സീറ്റ് വർധിപ്പിക്കും

    5 വർഷത്തിനുള്ളിൽ 10000 മെഡിക്കൽ സീറ്റുകൾ

    To advertise here,contact us
  • Feb 01, 2025 11:32 AM

    എല്ലാ ജില്ലാ ആശുപത്രികളിലും അടുത്ത മൂന്ന് വർഷത്തിനകം കാൻസർ സെൻ്റർ

    2025-26ൽ 200 കേന്ദ്രം തുടങ്ങും

    To advertise here,contact us
  • Feb 01, 2025 11:30 AM

    ​ഗ്രാമീണ മേഖലയിലെ സർക്കാർ സെക്കൻഡറി സ്കൂളുകളിലും പ്രാഥമിക ആരോ​ഗ്യ കേന്ദ്രങ്ങളിലും ബ്രോഡ്ബ്രാൻഡ് കണക്ടിവിറ്റി ഉറപ്പാക്കും

    To advertise here,contact us
  • Feb 01, 2025 11:28 AM

    യൂറിയ ഉൽപ്പാദനം വ‍ർദ്ധിപ്പിക്കും

    12.7 ലക്ഷം മെട്രിക് ടൺ വാർഷിക ഉദ്പാദന ശേഷിയുള്ള ശേഷിയുള്ള പ്ലാൻ്റ് അസമിൽ സ്ഥാപിക്കും

    To advertise here,contact us
  • Feb 01, 2025 11:26 AM

    ബിഹാറിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി സ്ഥാപിക്കും

    നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി, എൻ്റർപ്രണർഷിപ്പ് ആൻഡ് മാനേജ്‌മെൻ്റ് ബിഹാറിൽ സ്ഥാപിക്കുമെന്ന് ധനകാര്യ മന്ത്രി.

    To advertise here,contact us
  • Feb 01, 2025 11:25 AM

    പാദരക്ഷ, തുകൽ മേഖലകളിൽ കേന്ദ്രീകൃത ഉൽപ്പന്ന പദ്ധതി നടപ്പാക്കും. 22 ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കും

    To advertise here,contact us
  • Feb 01, 2025 11:21 AM

    എംഎസ്എംഇകൾക്ക് കൈത്താങ്ങ്

    എംഎസ്എംഇയുടെ ക്രെഡിറ്റ് ഗ്യാരണ്ടി പരിധി 5 കോടി രൂപയിൽ നിന്ന് 10 കോടി രൂപയായും സ്റ്റാർട്ടപ്പുകൾക്ക് 10 കോടി രൂപയിൽ നിന്ന് 20 കോടി രൂപയായും വർദ്ധിപ്പിച്ചു. നന്നായി പ്രവർത്തിക്കുന്ന കയറ്റുമതിക്കാരായ എംഎസ്എംഇകൾക്കുള്ള ടേം ലോണുകൾ 20 കോടി രൂപയായും വർധിപ്പിച്ചു.

    To advertise here,contact us
  • Feb 01, 2025 11:20 AM

    പയ‍‍‌‍ർ വർ​​ഗ്ഗങ്ങളുടെ ഉദ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ പ്രധാനമന്ത്രി ധൻ ധന്യ കൃഷി യോജന വിപുലമാക്കും

    ആറ് വർഷത്തെ ദൗത്യം. ജലസേചന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ദീർഘകാല, ഹ്രസ്വകാല വായ്പ ലഭ്യതയെ സഹായിക്കുന്നതിനുമായി 100 ജില്ലകളെ ഉൾക്കൊള്ളുന്ന പദ്ധതി ആരംഭിക്കും.

    To advertise here,contact us
  • Feb 01, 2025 11:17 AM

    കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയുളള ലോണ്‍ പരിധി ഉയര്‍ത്തി

    മൂന്ന് ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമാക്കി ഉയര്‍ത്തും

    To advertise here,contact us
  • Feb 01, 2025 11:09 AM

    ബജറ്റിൻ്റെ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ച് ധനകാര്യ മന്ത്രി

    • വളർച്ച ത്വരിതപ്പെടുത്തുക
    • സുരക്ഷിതമായ സമഗ്ര വികസനം
    • സ്വകാര്യ നിക്ഷേപം
    • ഗാർഹിക വികാരം ഉയർത്തുക
    • ഇന്ത്യയിലെ വളർന്നുവരുന്ന മധ്യവർഗത്തിൻ്റെ ധനവിനിയോഗ ശേഷി വർദ്ധിപ്പിക്കുക
    To advertise here,contact us
  • Feb 01, 2025 11:07 AM

    ബജറ്റിൽ വികസനത്തിന് ഊന്നലെന്ന് ധനമന്ത്രി

    വരാനിരിക്കുന്ന അഞ്ച് വർഷം അവസരങ്ങളുടെ കാലഘട്ടമെന്ന് ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ. ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യ. ദാരിദ്ര്യ നിർമാർജനം ലക്ഷ്യമെന്നും ധനകാര്യ മന്ത്രി.

    To advertise here,contact us
  • Feb 01, 2025 11:02 AM

    ബജറ്റ് അവതരണം ആരംഭിച്ചു

    തുടർച്ചയായ എട്ടാമത്തെ ബജറ്റ് അവതരിപ്പിച്ച് ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ

    To advertise here,contact us
  • Feb 01, 2025 11:01 AM

    യൂണിയൻ ബജറ്റ് അവതരിപ്പിക്കുന്നതിനായി ലോക്സഭാ നടപടിക്രമങ്ങൾ ആരംഭിച്ചു

    To advertise here,contact us
  • Feb 01, 2025 10:59 AM

    ചില വലിയ പ്രഖ്യാപനങ്ങൾ ഉണ്ടാകും ബജറ്റിൽ വലിയ പ്രതീക്ഷയില്ല: ജയറാം രമേശ്

    'ചില വലിയ പ്രഖ്യാപനങ്ങൾ നടത്തും അത് സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കും. ബജറ്റിൽ വലിയ പ്രതീക്ഷകളില്ല' എന്നായിരുന്നു ബജറ്റ് അവതരണത്തിന് മുന്നോടിയായി നടത്തിയ പ്രതികരണത്തിൽ കോൺഗ്രസ് നേതാവ് ജയറാം രമേഷ് വ്യക്തമാക്കിയത്.

    To advertise here,contact us
  • Feb 01, 2025 10:50 AM

    ഒഡീഷയിലെ പുരി ബീച്ചിലും നിർമല ബജറ്റുമായി എത്തി, കൗതുകമായി മണൽരൂപം

    സുദർശൻ പട്നായിക് എന്ന സാൻഡ് ആർട്ടിസ്റ്റ് നാല് ടൺ മണ്ണ് കൊണ്ട് നിർമ്മിച്ച യൂണിയൻ ബജറ്റിൻ്റെ രൂപമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഒഡീഷയിലെ പുരി ബീച്ചിലാണ് കലാരൂപം നിർമ്മിച്ചിരിക്കുന്നത്.

    To advertise here,contact us
  • Feb 01, 2025 10:41 AM

    നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റിന് കേന്ദ്ര മന്ത്രിസഭയുടെ അം​ഗീകാരം

    2025-26 ലെ യൂണിയൻ ബജറ്റിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. താമസിയാതെ ധനകാര്യ മന്ത്രി ലോക്‌സഭയിലെത്തി ബജറ്റ് പ്രസംഗം ആരംഭിക്കും.

    To advertise here,contact us
  • Feb 01, 2025 10:39 AM

    ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച റെക്കോർഡ് മുൻ പ്രധാനമന്ത്രി മൊറാ‍ർജി ദേശായിയുടെ പേരിൽ

    രണ്ട് ടേമിലാണ് 10 ബജറ്റുകൾ അവതരിപ്പിച്ച മുൻ പ്രധാനമന്ത്രി മൊറ‍ാ‍ർജി ദേശായിയുടെ പേരിലാണ് ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ചതിൻ്റെ റെക്കോർഡ്.

    To advertise here,contact us
  • Feb 01, 2025 10:36 AM

    ബജറ്റ് ഹിന്ദിയിൽ അച്ചടിക്കാൻ തുടങ്ങിയത് സി ഡി ദേശ്മുഖ് ധനമന്ത്രിയായിരിക്കെ

    1955 വരെ യൂണിയൻ ബജറ്റ് ഇംഗ്ലീഷിൽ മാത്രമായിരുന്നു അവതരിപ്പിച്ചിരുന്നത്. പിന്നീട് (1955-56) കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ ബജറ്റ് പേപ്പറുകൾ ഹിന്ദിയിലും ഇംഗ്ലീഷിലും അച്ചടിക്കാൻ തീരുമാനിക്കുകയും വാർഷിക സാമ്പത്തിക രേഖ അവതരിപ്പിക്കുകയും ചെയ്തു. ധനമന്ത്രി സി ഡി ദേശ്മുഖാണ് ഈ പാരമ്പര്യത്തിന് തുടക്കമിട്ടത്.

    To advertise here,contact us
  • Feb 01, 2025 10:35 AM

    ഏറ്റവും കുറവ് വാക്കുകളുള്ള ബജറ്റ് അവതരിപ്പിച്ചത് ഹിരുഭായ് മുൽജിഭായ് പട്ടേൽ

    1977ൽ അന്നത്തെ ധനമന്ത്രി ഹിരുഭായ് മുൽജിഭായ് പട്ടേലാണ് 800 വാക്കുകൾ മാത്രം ഉൾക്കൊള്ളുന്ന ഏറ്റവും ഹൃസ്വമായ ബജറ്റ് പ്രസംഗം നടത്തിയത്.

    To advertise here,contact us
  • Feb 01, 2025 10:31 AM

    നിർമ്മല സീതാരാമന് പതിവ് 'ദഹി-ചീനി' നൽകി ദ്രൗപതി മ‍ു‍ർമു

    ബജറ്റ് പ്രസംഗത്തിന് മുന്നോടിയായി ബജറ്റിൻ്റെ അം​ഗീകാരം നേടാനായി രാഷ്ട്രപതി ഭവനിലെത്തിയ ധനകാര്യ മന്ത്രി നി‍‌ർമ്മല സീതാരാമന് പരമ്പരാ​ഗത 'ദഹി-ചീനി' (തൈരും പഞ്ചസാരയും) നൽകി രാഷ്ട്രപതി ദ്രൗപതി മു‍ർമു.

    To advertise here,contact us
  • Feb 01, 2025 10:19 AM

    ബജറ്റ് അം​ഗീകാരത്തിനുള്ള കേന്ദ്ര മന്ത്രിസഭാ യോ​ഗം ചേരുന്നു

    യൂണിയൻ ബജറ്റ് അം​ഗീകരിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ കേന്ദ്ര മന്ത്രിസഭാ യോ​ഗം ചേരുന്നു. രാഷ്ട്രപതിയെ കണ്ട് ബജറ്റിന് അം​ഗീകാരം നേടിയതിന് ശേഷമാണ് നിർമ്മല സീതാരാമൻ കേന്ദ്ര മന്ത്രിസഭാ യോ​ഗത്തിന് എത്തിയത്.

    To advertise here,contact us
  • Feb 01, 2025 10:16 AM

    സീതാരാമൻ ബജറ്റിൻ്റെ പകർപ്പ് രാഷ്ട്രപതി ​​ദ്രൗപതി മുർമുവിന് സമ്മാനിച്ചു

    ബജറ്റ് അവതരണത്തിന് മുന്നോടിയായി 2025-26 ലെ കേന്ദ്ര ബജറ്റിൻ്റെ പകർപ്പ് ധനമന്ത്രി നിർമ്മല സീതാരാമൻ രാഷ്ട്രപതി ദ്രൗപതി മുർമുവിന് സമർപ്പിച്ചു

    To advertise here,contact us
  • Feb 01, 2025 10:12 AM


    ബജറ്റ് അവതരണ ദിനത്തിൽ നിർമ്മല ധരിച്ചിരിക്കുന്ന വെള്ള സാരി പത്മ പുരസ്കാര ജേതാവ് ദുലാരി ദേവിയ്ക്കുള്ള ആദരം

    മധുബനി ആർ‌ട്ടിനും പത്മ അവാർഡ് ജേതാവ് ദുലാരി ദേവിയോടുമുള്ള ആദര സൂചകമായി ബജറ്റ് അവതരിപ്പിക്കാൻ വെള്ള സാരിയിലെത്തി നിർമ്മല സീതാരാമൻ.

    നേരത്തെ ബിഹാറിലെത്തിയപ്പോൾ നിർമ്മല സീതാരാമൻ ദുലാരി ദേവിയെ കാണുകയും ബീഹാറിലെ മധുബനി ആ‍‍ർട്ടിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ഈ സമയത്ത് ദുലാരി ദേവി നിർമ്മല സീതാരാമന് ഒരു സാരി സമ്മാനിക്കുകയും ബജറ്റ് അവതരിപ്പിക്കുന്ന ദിവസം ധരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

    To advertise here,contact us
  • Feb 01, 2025 09:41 AM

    കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനും ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയും ബജറ്റിന് അംഗീകാരം നേടുന്നതിനായി രാഷ്ട്രപതി ദ്രൗപതി മുർമുവിനെ രാഷ്ട്രപതി ഭവനിലെത്തി കണ്ടു

    To advertise here,contact us
  • Feb 01, 2025 09:37 AM

    കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനും ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയും രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കാണുന്നതിനായി രാഷ്ട്രപതി ഭവനിലെത്തുന്നു

    To advertise here,contact us
  • Feb 01, 2025 09:34 AM

    ബഡ്ജറ്റ് ദിനത്തിൽ ഷെയർ മാർക്കറ്റിൽ ശുഭസൂചന

    ബഡ്ജറ്റ് ദിനത്തിൽ ശനിയാഴ്ചയായിട്ടും പ്രത്യേക വ്യാപാരം നടക്കുന്ന ഓഹരി വിപണിയിൽ ശുഭസൂചന. സെൻസെക്സും നിഫ്റ്റിലും ​ഗ്രീനിലാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്.

    • സെൻസെക്സ്
    • 77626.23
    • +125.66 (+0.16%)
    • നിഫ്റ്റി 50
    • 23532.25
    • +23.85 (+0.10%)
    To advertise here,contact us
  • Feb 01, 2025 09:25 AM

    ബിഹാറിന് വലുത് പ്രതീക്ഷിച്ച് ജെഡിയു

    ബിഹാറിന് ‘വലിയ പ്രഖ്യാപനം’ പ്രതീക്ഷിക്കുന്നുവെന്ന് എൻഡിഎ സഖ്യകക്ഷിയായ ജെഡിയു. 'ഞങ്ങൾ ബജറ്റിനായി കാത്തിരിക്കുന്നു. കോൺഗ്രസ് ഭരണത്തിൻ കീഴിൽ ബിഹാർ ദുരിതം അനുഭവിച്ചിട്ടുണ്ടെന്നതിൽ സംശയമില്ല' എന്നായിരുന്നു ജെഡിയു വക്താവ് രാജീവ് രഞ്ജൻ്റെ പ്രതികരണം.

    To advertise here,contact us
  • Feb 01, 2025 09:15 AM

    ധനമന്ത്രി രാഷ്ട്രപതി ഭവനിൽ

    To advertise here,contact us
  • Feb 01, 2025 09:11 AM

    ധനമന്ത്രി സീതാരാമൻ രാഷ്ട്രപതി ഭവനിലെത്തി

    ധനമന്ത്രി നിർമ്മല സീതാരാമൻ രാഷ്ട്രപതി ഭവനിലെത്തി. രാഷ്ട്രപതി ദ്രൗപതി മുർമുവിന് കേന്ദ്ര ബജറ്റിൻ്റെ പകർപ്പ് നൽകി അംഗീകാരം വാങ്ങും.

    To advertise here,contact us
  • Feb 01, 2025 09:08 AM
    കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ധനമന്ത്രാലയത്തിലെത്തി
    To advertise here,contact us
  • Feb 01, 2025 09:05 AM

    ദമ്പതികൾക്ക് സംയുക്തമായി ആദായിനികുതി റിട്ടേൺ?

    ദമ്പതികൾക്ക് സംയുക്തമായി ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യാവുന്ന പുതിയ രീതി ബജറ്റിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ധനകാര്യ മന്ത്രി ഇതിനോട് അനുകൂലമായി പ്രതികരിച്ചാൽ അത് രാജ്യത്തെ സംബന്ധിച്ച് പുതിയ ചരിത്രമാകും. ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാ‍ർ‌ട്ടേഡ് അക്കൗണ്ട് ഓഫ് ഇന്ത്യ ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ സർക്കാരിന് മുന്നിൽ വെച്ചിട്ടുണ്ട്.

    To advertise here,contact us
  • Feb 01, 2025 09:03 AM

    ബജറ്റിലെ കേരളത്തിൻ്റെ പ്രതീക്ഷകൾ

    വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള പ്രത്യേക പാക്കേജ് പ്രഖ്യാപനമാണ് കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ഇതിന് പുറമെ കേരളത്തിലെ മലയോര മേഖലയിലെ മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കാനും വിഴിഞ്ഞം തുറമുഖത്തിൻ്റെ വികസനത്തിനും പ്രത്യേക പാക്കേജുകളും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ 24000 കോടി രൂപയുടെ പ്രത്യേക പാക്കേജും കേരളത്തിൻ്റെ പ്രധാന ആവശ്യമാണ്.

    എയിംസ്, സിൽവർലൈൻ പദ്ധതി, റെയിൽവികസനം തുടങ്ങിയവയും കേരളത്തിൻ്റെ പ്രധാന ആവശ്യമാണ്. കേരളത്തിൻ്റെ ദീർഘകാല ആവശ്യമായ അങ്കമാലി-ശബരി, തലശ്ശേരി-മൈസൂരു റെയിൽപാതയും കേരളം വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വികസനത്തിന് 5000 കോടി രൂപയുടെ പ്രത്യേക പാക്കേജാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്.

    മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനായി കേരളം ആവശ്യപ്പെട്ടിരിക്കുന്നത് 2000 കോടി രൂപയുടെ പ്രത്യേക പാക്കേജാണ്. വന്യജീവി-മനുഷ്യ സംഘർഷങ്ങളെ പരിഹരിക്കാനുള്ള പദ്ധതികൾക്കായി 1000 കോടി രൂപയും കേരളം പ്രത്യേക പാക്കേജായി ആവശ്യപ്പെട്ടിട്ടുണ്ട്. തീരദേശ ശോഷണം പരിക്കുന്നതിന് 11,650 കോടി രൂപ, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ഉയർന്ന് വന്നിരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി 4500 കോടി രൂപയും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രവാസികൾക്കും തിരികെയെത്തുന്ന പ്രവാസികൾക്കും സംരക്ഷണം ഉറപ്പാക്കുന്നതിനായി തയ്യാറാക്കിയിരിക്കുന്ന പ്രത്യേക പദ്ധതിക്കായി 3940 കോടി രൂപയും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

    കാർഷിക മേഖലയുടെ കൈത്താങ്ങിനായും കേരളം ധനസഹായം ആവശ്യപ്പെട്ടിട്ടുണ്ട്. റബറിന് മിനിമം വില ഉറപ്പാക്കുന്നതിനായി 1000 കോടി രൂപ, നെല്ല് സംഭരണത്തിന് 2000 കോടി രൂപ എന്നിങ്ങനെയാണ് കേരളത്തിൻ്റെ ആവശ്യം.

    കടമെടുപ്പ് പരിധിവെട്ടിക്കുറിച്ചത് മൂലം ഉണ്ടായിരിക്കുന്ന പ്രതിസന്ധികളെയും കേരളം അഭിസംബോധന ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിൻ്റെ കടമെടുപ്പ് പരിധി 3.5 ശതമാനമാക്കി ഉയർത്തണമെന്നാണ് കേരളത്തിൻ്റെ ആവശ്യം. കിഫ്ബി വായ്പയെടുത്ത തുക സംസ്ഥാനത്തിൻ്റെ വായ്പാ പരിധിയിൽ നിന്നും വെട്ടിക്കുറയ്ക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുത്തതിൻ്റെ 25 ശതമാനം ചെലവ് സംസ്ഥാന സർക്കാർ വഹിച്ചിരുന്നു. ഇതിലേയ്ക്കായി എടുത്ത കിഫ്ബി വായ്പ സംസ്ഥാനത്തിൻ്റെ വായ്പ പരിധിയിൽ നിന്നും വെട്ടിക്കുറയ്ക്കണമെന്നാണ് ആവശ്യം. കിഫ്ബിയ്ക്ക് പുറമെ സംസ്ഥാന സർക്കാരിൻ്റെ കീഴിലുള്ള സ്ഥാപനങ്ങളും കമ്പനികളും എടുക്കുന്ന വായ്പകൾ സംസ്ഥാനത്തിൻ്റെ വായ്പാ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

    To advertise here,contact us
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us