തെലങ്കാന കോണ്‍ഗ്രസിനെ ഭയപ്പെടുത്തി എംഎല്‍എമാരുടെ യോഗം; ഉടനെ ഇടപെട്ട് രേവന്ത് റെഡ്ഡി

എംഎല്‍എമാരുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കണമെന്നാണ് രേവന്ത് റെഡ്ഡി മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

dot image

ഹൈദരാബാദ്: തെലങ്കാനയിലെ കോണ്‍ഗ്രസിനെ ഭയപ്പെടുത്തി 10എംഎല്‍എമാരുടെ രഹസ്യയോഗം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എംഎല്‍എാരുടെ രഹസ്യയോഗം.

ഗണ്ടിപ്പേട്ടിലുള്ള അനിരുദ്ധ് റെഡ്ഡി എംഎല്‍എയുടെ ഫാം ഹൗസിലായിരുന്നു യോഗം. എംഎല്‍എമാരായ നയ്‌നി രാജേന്ദ്ര റെഡ്ഡി, ഭൂപതി റെഡ്ഡി, യെന്നം റെഡ്ഡി, മുരളി നായ്ക്, കുച്ചകുള്ള രാജേഷ് റെഡ്ഡി, സഞ്ജീവ് റെഡ്ഡി, അനിരുദ്ധ് റെഡ്ഡി, ലക്ഷ്മികാന്ത റാവു, ദൊന്തി മാധവ റെഡ്ഡി, ബീര്‍ല ഇലയ്യ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

കോണ്‍ട്രാക്ടര്‍മാരുടെ ബില്ലുകള്‍ പാസാക്കാന്‍ കൈക്കൂലി ആവശ്യപ്പെടുന്നെന്ന ആരോപണം നേരിടുന്ന രണ്ട് മന്ത്രിമാരോടുള്ള എതിര്‍പ്പാണ് രഹസ്യയോഗത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതിനിടെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി മന്ത്രിമാരുടെ അടിയന്തര കൂടിക്കാഴ്ച നിശ്ചയിച്ചു. എംഎല്‍എമാരുടെ പരാതികള്‍ ഉടനെ തന്നെ പരിഹരിക്കണമെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്.

എംഎല്‍എമാരുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കണമെന്നാണ് രേവന്ത് റെഡ്ഡി മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എംഎല്‍എമാരുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നിശ്ചയിക്കണമെന്നും അവരുടെ നിര്‍ദേശങ്ങള്‍ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.

Content Highlights: A secret meeting of 10 Congress MLAs at a farmhouse in Telangana

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us