ബീഹാറിൽ കോൺ​ഗ്രസ് നേതാവിന്റെ മകൻ ജീവനൊടുക്കിയ നിലയിൽ; പരീക്ഷാ സമ്മർദ്ദമുണ്ടായിരുന്നോ എന്ന് സംശയം

പാറ്റ്നയിലെ പ്രമുഖ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയാണ്

dot image

പാറ്റ്ന-: ബീഹാറിലെ കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് ഷക്കീൽ അഹമ്മദ് ഖാന്റെ മകൻ അയാൻ അഹമ്മദ് ഖാൻ മരിച്ച നിലയിൽ. 18
വയസ്സുള്ള അയാൻ അഹമ്മദ് ഖാനെ പാട്നയിലെ ഔദ്യോ​ഗിക വസതിയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പാറ്റ്നയിലെ പ്രമുഖ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയാണ് അയാൻ. ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. ആത്മഹത്യാക്കുറിപ്പൊന്നും തന്നെ കണ്ടെത്തിയിട്ടില്ല.

ഫോറൻസിക് സംഘത്തിന്റെ സഹായത്തോടെ സ്ഥലത്തുനിന്നും പൊലീസ് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. വരാനിരിക്കുന്ന 12-ാം ക്ലാസ് ബോർഡ് പരീക്ഷകളുടെ സമ്മർദ്ദം അയാൻ അഹമ്മദ് ഖാനെ അലട്ടിയിരുന്നോ എന്നാണ് പൊലീസിന്റെ സംശയം. അയാന്റെ കുടുംബവുമായും സ്കൂൾ അധ്യാപകരുമായും സുഹൃത്തുക്കളുമായും പൊലീസ് സംസാരിക്കും.

ബീഹാർ കോൺഗ്രസ് മേധാവിയും രാജ്യസഭാ എംപിയുമായ അഖിലേഷ് പ്രസാദ് സിംഗ് അയാന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. “ഷക്കീൽ അഹമ്മദ് ഖാന്റെ മകൻ അയാൻ അഹമ്മദ് ഖാന്റെ പെട്ടെന്നുള്ള മരണവാർത്ത ഞെട്ടിപ്പിക്കുന്നതാണ്. അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം ദുഖത്തിൽ പങ്കുച്ചേരുന്നു. എന്റെ അനുശോചനം രേഖപ്പെടുത്തുന്നു. ദൈവം അദ്ദേഹത്തിന്റെ കുടുംബത്തിന് ശക്തി നൽകുകയും പരേതനായ ആത്മാവിന് ശാന്തി നൽകുകയും ചെയ്യട്ടെ.” എന്ന് അദ്ദേഹം എക്സിൽ കുറിച്ചു

content highlights : Bihar Congress leader’s son found dead in Patna home

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us