ഹവേരി: കര്‍ണാടകയില്‍ കാട്ടുപന്നിക്കുവെച്ച ബോംബ് പൊട്ടി പോത്ത് ചത്തു. ഹാവേരിയിലാണ് സംഭവം. ബാഷാസാബ് ബങ്കപ്പുര എന്ന കര്‍ഷകന്റെ പോത്താണ് ചത്തത്. പുല്ലുമേയുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. സ്ഫോടനത്തില്‍ പോത്തിന്റെ വായ തകര്‍ന്നു പോയി.
ഇന്ന് രാവിലെയാണ് സംഭവം. ഹനഗല്‍ താലൂക്കില്‍ രാമതീര്‍ത്ഥ ഹോസ്‌കോപ്പ ഗ്രാമത്തില്‍ സംരക്ഷിത വനമേഖലയിലാണ് സ്‌ഫോടനം ഉണ്ടായത്. പുല്ലുമേയുന്നതിനിടെ പോത്ത് ബോംബില്‍ അബദ്ധത്തില്‍ കടിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ പോത്തിന്റെ വായ പൂര്‍ണമായും തകര്‍ന്നു. വൈകാതെ തന്നെ പോത്ത് ചാകുകയായിരുന്നു. സംഭവത്തില്‍ ഹനഗല്‍ പൊലീസ് കേസെടുത്തു.
Content Highlights- buffalo died after bomb blast in karnataka