ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വ്യോമ ഗതാഗതത്തിൽ നിയന്ത്രണം. ബെംഗളൂരുവിൽ നടക്കുന്ന പ്രതിരോധ വകുപ്പിന്റെ എയ്റോ ഇന്ത്യ എയർ ഷോയുടെ പശ്ചാത്തലത്തിലാണ് നിയന്ത്രണം. ഫെബ്രുവരി 5 മുതൽ 14 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തുക.
ഈ ദിവസങ്ങളിൽ നിശ്ചിത സമയത്തേക്ക് വിമാനത്താവളം അടച്ചിടും. ബെംഗളൂരു വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർ വിമാനങ്ങളുടെ സർവീസ് കാര്യത്തിൽ വരുന്ന പുനഃക്രമീകരണം ശ്രദ്ധിക്കണമെന്നും സമയക്രമം പാലിച്ച് വിമാനത്താവളത്തിൽ എത്തിച്ചേരണമെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.
Content Highlights: Control of air traffic from Bengaluru International Airport. The restriction comes in the context of the Defense Department's Aero India Air Show in Bengaluru