തമിഴ്‌നാട്ടില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; മൂന്ന് അധ്യാപകര്‍ അറസ്റ്റില്‍

അധ്യാപകരെ സ്‌കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു

dot image

കൃഷ്ണഗിരി: തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ മൂന്ന് അധ്യാപകര്‍ അറസ്റ്റില്‍. ബര്‍ഗൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂളിലെ അധ്യാപകരായ അറുമുഖം, ചിന്നസ്വാമി, പ്രകാശ് എന്നിവരാണ് അറസ്റ്റിലായത്. അധ്യാപകരെ സ്‌കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു

ബര്‍ഗൂരിനടുത്തുള്ള സര്‍ക്കാര്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി കഴിഞ്ഞ ഒരു മാസമായി സ്‌കൂളില്‍ പോയിരുന്നില്ല. ഇതില്‍ സംശയം തോന്നിയ പ്രധാനാധ്യപകന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി അന്വേഷിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. കുട്ടി ഗര്‍ഭിണിയാണെന്ന് മാതാപിതാക്കള്‍ അറിയിച്ചതിന് പിന്നാലെ പ്രിന്‍സിപ്പല്‍ വനിതാ പൊലീസിനെ വിവരമറിയിച്ചു.

ശിശുക്ഷേമ വകുപ്പും പൊലീസും നടത്തിയ ചോദ്യംചെയ്യലില്‍ സ്‌കൂളിലെ മൂന്ന് അധ്യാപകര്‍ തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കി. ഇതിന് പിന്നാലെയാണ് അധ്യാപകരെ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടി നിലവില്‍ കൃഷ്ണഗിരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.

Content Highlights- 13-Year old girl alleges sex assault in tamil nadu, three teachers arrested

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us