ഡല്‍ഹി തിരഞ്ഞെടുപ്പ്; ആംആദ്മിക്ക് മുൻതൂക്കം പ്രവചിക്കുന്നത് മൂന്ന് എക്സിറ്റ് പോൾ ഫലങ്ങൾ മാത്രം

ഭൂരിഭാ​ഗം എക്‌സിറ്റ് പോളുകളും ബിജെപിക്കാണ് മുന്‍തൂക്കം പ്രവചിച്ചിരിക്കുന്നത്

dot image

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ പുറത്തു വരുന്ന എക്സിറ്റ് പോൾ ഫലങ്ങളിൽ ആംആദ്മിക്ക് മുൻതൂക്കം പ്രവചിക്കുന്നത് മൂന്ന് പേർ മാത്രം. വീ പ്രിസൈഡ്, മൈൻഡ് ബ്രിങ്ക്, ജേണോ മിറർ എന്നിവർ മാത്രമാണ് ആംആദ്മിക്ക് മുൻതൂക്കം പ്രവചിക്കുന്നത്

വീ പ്രിസൈഡിന്റെ പ്രവചന പ്രകാരം ആംആദ്മി പാർട്ടിക്ക് 46 മുതൽ 52 സീറ്റ് ലഭിക്കുമെന്ന് പറയുന്നു. ബിജെപിക്ക് 18 മുതൽ 23 സീറ്റ് വരെയും കോൺ​ഗ്രസിന് ഒരു സീറ്റും ലഭിക്കുമെന്നും വീ പ്രിസൈഡ് പ്രവചിക്കുന്നു. മൈൻഡ് ബ്രിങ്കിന്റെ പ്രവചന പ്രകാരം ആംആദ്മി പാർട്ടിക്ക് 44 മുതൽ 49 സീറ്റും, ബിജെപിക്ക് 21 മുതൽ 25 സീറ്റും, കോൺ​ഗ്രസിന് ഒരു സീറ്റും ലഭിക്കുമെന്നും പറയുന്നു. ജേണോ മിററിന്റെ പ്രവചനത്തിൽ ആംആദ്മിക്ക് ലഭിക്കുക 45 മുതൽ 48 സീറ്റ് വരെയാണ്. ബിജെപിയ്ക്ക് 18 മുതൽ 20 സീറ്റ് വരെയും കോൺ​ഗ്രസിന് ഒരു സീറ്റും ജേണോ മിറർ പ്രവചിക്കുന്നു. ഇവര്‍ക്ക് പുറമേ ബാക്കി സ്ഥാപനങ്ങളെല്ലാം ബിജെപിക്കാണ് മൂന്‍തൂക്കം പ്രവചിക്കുന്നത്.

ചാണക്യയുടെ എക്‌സിറ്റ് പോളില്‍ ബിജെപിക്ക് 39 മുതല്‍ 44 വരെ സീറ്റുകള്‍ ലഭിക്കുമെന്ന് പ്രവചിക്കുന്നു. ആംആദ്മിക്ക് 25 മുതല്‍ 28 വരെയും കോണ്‍ഗ്രസിന് 2 മുതല്‍ മൂന്ന് സീറ്റ് വരെയും ലഭിക്കുമെന്നും ചാണക്യ പ്രവചിക്കുന്നു. മാട്രിസെയുടെ പ്രവചനത്തിലും ബിജെപിക്കാണ് മുന്‍തൂക്കം. ബിജെപി 35 മുതല്‍ 40 വരെ സീറ്റ് ലഭിക്കുമെന്നാണ് മാട്രിസെയുടെ പ്രവചനം. ആംആദ്മി 32 മുതല്‍ 37 സീറ്റുവരെ നേടുമെന്നും മാട്രിസെ പ്രവചിക്കുന്നു. കോണ്‍ഗ്രസിന് ലഭിക്കുന്നതാകട്ടെ ഒരു സീറ്റും. പി മാര്‍ക് സര്‍വേ പ്രകാരം ബിജെപിക്ക് 40 സീറ്റും ആംആദ്മിക്ക് 30 സീറ്റുമാണ് ലഭിക്കുക.

പീപ്പിള്‍സ് ഇന്‍ സൈറ്റിന്റെ പ്രവചനത്തിലും ബിജെപി തന്നെ മുന്നില്‍. പീപ്പിള്‍സ് ഇന്‍ സൈറ്റ് ബിജെപിക്ക് പ്രവചിക്കുന്നത് 44 സീറ്റുകളാണ്. ആംആദ്മിക്കാകട്ടെ 25 മുതല്‍ 29 സീറ്റുകളും. കോണ്‍ഗ്രസിന് ഒരു സീറ്റ് ലഭിക്കാനും സീറ്റ് ലഭിക്കാതിരിക്കാനുള്ള സാധ്യതയും പീപ്പിള്‍സ് ഇന്‍ സൈറ്റ് പ്രവചിക്കുന്നു. പീപ്പിള്‍സ് പള്‍സിന്റെ പ്രവചനത്തില്‍ ബിജെപിക്ക് ലഭിക്കുന്നത് 51 മുതല്‍ 60 സീറ്റുകളാണ്. ആംആദ്മിക്ക് 10 മുതല്‍ 19 വരെയും കോണ്‍ഗ്രസിന് സീറ്റ് ലഭിക്കാതിരിക്കുന്ന സാഹചര്യവും പീപ്പിള്‍സ് പള്‍സ് പ്രവചിക്കുന്നു.

ബാക്കി ഫലങ്ങള്‍ ചുവടെ

പി മാര്‍ക്യു

ബിജെപി: 39-49

ആംആദ്മി: 21-31

കോണ്‍ഗ്രസ്: 0-1

ജെവിസി

ബിജെപി: 39-45

ആംആദ്മി: 22-31

കോണ്‍ഗ്രസ്: 2

ടൈംസ് നൗ

ബിജെപി: 37-43

ആംആദ്മി: 27-34

കോണ്‍ഗ്രസ്: 0-2

മറ്റുള്ളവര്‍: 0-1

ടുഡേയ്‌സ് ചാണക്യ

ബിജെപി: 39-44

ആംആദ്മി: 25-28

കോണ്‍ഗ്രസ്: 2-3

മറ്റുള്ളവര്‍: 0

പോള്‍ ഡയറി

ബിജെപി: 42-50

ആംആദ്മി: 18-25

കോണ്‍ഗ്രസ്: 2

മറ്റുള്ളവര്‍: 1

Content Highlights: Delhi exit poll 2025 Updates

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us