ന്യൂഡൽഹി: എടിഎം ചാർജ് 22 രൂപയാക്കാൻ ശുപാർശ. സൗജന്യ ഇടപാടിനുളള പ്രതിമാസ പരിധി കഴിഞ്ഞാൽ ഈടാക്കുന്ന തുകയാണ് 22 ആക്കിയത്. നേരത്തെ 21 രൂപയാണ് ഈടാക്കിയിരുന്നത്. കൂടാതെ മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിക്കുമ്പോഴുളള ഇന്റർബാങ്ക് ചാർജ് 17 ൽ നിന്ന് 19 രൂപയാക്കാനും ശുപാർശയുണ്ട്. ഇക്കാര്യം റിസർവ് ബാങ്കിനോട് നാഷണൽ പെയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ശുപാർശ ചെയ്തു.
ഓരോ മാസവും സ്വന്തം ബാങ്കുകളിൽ അഞ്ച് തവണ സൗജന്യമായി എടിഎമ്മുകളിൽ നിന്ന് ഒരാൾക്ക് പണം പിൻവലിക്കാം. മറ്റ് ബാങ്കുകളുടെ പ്രതിമാസ എടിഎം ഉപയോഗം മെട്രോ നഗരങ്ങളിൽ മൂന്നെണ്ണവും, മെട്രോ ഇതര നഗരങ്ങളിൽ അഞ്ചെണ്ണവുമാണ് സൗജന്യം.
Content Highlights: national payments cooperation of india wants to reserve bank to increase the atm charge