മധ്യപ്രദേശിൽ യുദ്ധവിമാനം തകർന്നുവീണു; രണ്ട് പൈലറ്റുമാർക്ക് പരിക്ക്

വ്യാഴാഴ്ച ഉച്ചയ്ക്ക് 2:20 ഓടെയാണ് മിറാഷ് 2000 എന്ന യുദ്ധവിമാനം തകർന്നുവീണത്

dot image

ഭോപ്പാൽ: മധ്യപ്രദേശിലെ ശിവപുരിക്ക് സമീപം യുദ്ധവിമാനം തകർന്നുവീണു. പരിശീലന പറക്കലിനിടെയാണ് വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണത്. അപകടത്തിൽ രണ്ട് പൈലറ്റുമാർക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്ക് 2:20 ഓടെയാണ് മിറാഷ് 2000 എന്ന യുദ്ധവിമാനം തകർന്നുവീണത്.

വിമാനം നിലംപതിച്ച ഉടനെ തീയും കറുത്ത പുക ഉയർന്നു. ശബ്ദംകേട്ട് സമീപമുള്ള ​ഗ്രാമവാസികളും പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. രണ്ട് പൈലറ്റുമാർ സുരക്ഷിതമായി പുറത്തേക്ക് ചാടിയതായി വ്യോമസേന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

"വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ നർവാർ തെഹ്‌സിലിലെ സുനാരി ചൗക്കിന് സമീപം ഇരട്ട സീറ്റർ മിറാഷ് 2000 തകർന്നുവീണു. ഗ്വാളിയോറിലെ മഹാരാജ്പുര വ്യോമതാവളത്തിൽ നിന്ന് പറന്നുയർന്ന് ഏതാനും മിനിറ്റുകൾക്കുള്ളിലാണ് വിമാനം തകർന്നുവീണത്", ഗ്വാളിയോർ ഐജി അരവിന്ദ് സക്‌സേന പറഞ്ഞു. പൈലറ്റുമാരെ വ്യോമസേനയുടെ ഒരു ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയതായും സക്‌സേന കൂട്ടിച്ചേർത്തു. വ്യോമസേനയ്ക്ക് ഏകദേശം 50 മിറാഷ് 2000 വിമാനങ്ങളാണുള്ളത്.

Content Highlights: Mirage 2000 fighter aircraft crashes in Madhya Pradesh and 2 pilots eject safely

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us