ന്യൂഡൽഹി: റഷ്യൻ സൈന്യത്തിലേക്ക് അനധികൃതമായി റിക്രൂട്ട ചെയ്യപ്പെട്ട 16 ഇന്ത്യക്കാരെ കാണാനില്ലെന്ന് കേന്ദ്രം. യുക്രെയ്നെതിരായ യുദ്ധത്തിനായി അനധികൃതമായി റിക്രൂട്ട് ചെയ്യപ്പെട്ട 127 ഇന്ത്യക്കാരിൽ 97 പേരെ മോചിതരാക്കിയിരുന്നു. 18 പേരായിരുന്നു അവശേഷിച്ചിരുന്നത്. ഇതിൽ 16 പേരെയാണ് കാണാതായിരിക്കുന്നത്.
യുദ്ധത്തിൽ 12 പേർ മരിച്ചതായി അടൂർ പ്രകാശ് എംപിയുടെ ചോദ്യത്തോട് വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ സിങ് നൽകിയ പ്രതികരിച്ചു. ഇവരിൽ ഏഴ് പേരുടെ മൃതദേഹമാണ് നാട്ടിലെത്തിച്ചത്. റഷ്യയിലായിരുന്നു രണ്ട് പേരുടെ സംസ്കാരം.
2024ഏപ്രിൽ മുതൽ ഇന്ത്യക്കാരെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്തിട്ടില്ലെന്ന് റഷ്യഅറിയിച്ചതായി കേന്ദ്രം പറഞ്ഞു. അതേസമയം എല്ലാ പൗരന്മാരേയും മോചിപ്പിക്കാത്തതിലുള്ള നീരസം റഷ്യയെ അറിയിച്ചിരുന്നോ എന്ന ചോദ്യത്തിന് കേന്ദ്രം വ്യക്തമായ മറുപടി നൽകിയിട്ടില്ല.
Content Highlight: 16 Indians who were illegally recruited to Russian army missing says centre