പട്ടാപ്പകൽ ട്രെയിനിൽ ​ഗർഭിണിക്ക് നേരെ അതിക്രമം; പീഡനശ്രമം ചെറുത്ത യുവതിയെ ട്രെയിനിൽ നിന്നും തള്ളിയിട്ട് പ്രതി

ലേഡീസ് കംപാർട്ട്മെന്റിലായിരുന്നു യുവതി യാത്ര ചെയ്തിരുന്നത്

dot image

കോയമ്പത്തൂർ: പട്ടാപ്പകൽ പീഡനശ്രമം ചെറുക്കാൻ ശ്രമിച്ച യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമം. കോയമ്പത്തൂർ തിരുപ്പതി ഇൻ്റർസിറ്റി എക്സ്പ്രസ് ട്രെയിനിൽ രാവിലെയായിരുന്നു സംഭവം. ലേഡീസ് കംപാർട്ടമെന്റിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ ഹേമരാജ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

തിരുപ്പൂരിൽ നിന്നും ആന്ധ്രപ്രദേശിലുള്ള അമ്മയുടെ വീട്ടിലേക്ക് പോകുകയായിരുന്ന 36കാരിക്കാണ് ദുരനുഭവമുണ്ടായത്. ലേഡീസ് കംപാർട്ട്മെന്റിലായിരുന്നു യുവതി യാത്ര ചെയ്തിരുന്നത്. മറ്റ് ഏഴ് പേരും കംപാർട്ട്മെന്റിൽ ഉണ്ടായിരുന്നു. എന്നാൽ ഇതിനിടെ ജോലർപേട്ടൈയിലെത്തിയപ്പോൾ മറ്റ് യാത്രക്കാർ ഇറങ്ങി. ഇതോടെ ഹേമരാജ് കംപാർട്ട്മെന്റിലേക്ക് ചാടിക്കയറി. യുവതി തനിച്ചാണെന്ന് മനസിലായതോടെ ഇയാൾ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

പ്രതിയെ ചവിട്ടി വീഴ്ത്താൻ യുവതി ശ്രമിച്ചെങ്കിലും ഇതിനിടെ ഇയാൾ യുവതിയെ ട്രെയിനിൽ നിന്നും തള്ളിയിടുകയായിരുന്നു. യുവതിയുടെ തലയ്ക്കും കൈ കാലുകൾക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ മോഷണം, കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർന്നാണ് പ്രതിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

Content Highlight: Pregnant lady pushed from running train for resisting rape attempt;Man arrested

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us