റിപ്പോ നിരക്ക് കുറച്ച് ആര്‍ബിഐ; കാല്‍ശതമാനത്തിന്റെ കുറവ്, പലിശ കുറയും

റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചു

dot image

റിപ്പോ നിരക്ക് കുറച്ച് ആര്‍ബിഐ. റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചു. 6.5 ശതമാനത്തില്‍ നിന്ന് 6.25 ശതമാനമാക്കി. 5 വര്‍ഷത്തിനിടെ ആദ്യമായാണ് നിരക്ക് കുറക്കുന്നത്. 2020 മെയ് മാസത്തിലാണ് അവസാനമായി റിപ്പോ നിരക്ക് കുറച്ചത്. കഴിഞ്ഞ പതിനൊന്ന് യോഗങ്ങളിലും ആര്‍ബിഐ പലിശ നിരക്ക് കുറച്ചിട്ടില്ല.

വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പക്കുള്ള പലിശ നിരക്കാണ് റിപ്പോ. 2023 ഫെബ്രുവരി മുതല്‍ റിപ്പോ 6.5 ശതമാനത്തില്‍ തുടരുകയാണ്. 2023 ഫെബ്രുവരിയിലാണ് അവസാനമായി പലിശ നിരക്കില്‍ ആര്‍ബിഐ മാറ്റം വരുത്തിയത്. അന്ന് പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനായി റിപ്പോ നിരക്ക് 6.25 ശതമാനത്തില്‍ നിന്ന് 6.5 ശതമാനമായി ഉയര്‍ത്തിയിരുന്നു.

ശക്തികാന്ത ദാസിന് ശേഷം ആര്‍ബിഐ ഗവര്‍ണയായി സഞ്ജയ് മല്‍ഹോത്ര ചുമതലയേറ്റത്തിന് ശേഷമുള്ള ആദ്യ എംപിസി യോഗമാണ് ഇത്. ആറംഗ പണ സമിതി യോഗത്തില്‍ ഗവര്‍ണറടക്കം അഞ്ച് പേരും പുതിയ അംഗങ്ങളാണ്.

Content Highlights: RBI MPC meeting: Reserve Bank cuts key lending rate by 25 basis points for first time since 2020

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us