![search icon](https://www.reporterlive.com/assets/images/icons/search.png)
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് പൂര്‍ണ്ണവിജയം പ്രവചിച്ച് ലോക്‌നീതി-സിഎസ്ഡിഎസ് എക്‌സിറ്റ് പോള്‍. 46% വോട്ട് നേടി ബിജെപി അധികാരത്തിലെത്താനുള്ള ഭൂരിപക്ഷം നേടുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം. സംസ്ഥാനം ഭരിച്ചു കൊണ്ടിരിക്കുന്ന ആംആദ്മി പാര്‍ട്ടിക്ക് 41% വോട്ടാണ് ലഭിക്കുക.
കോണ്‍ഗ്രസ് 9%ത്തോളം വോട്ട് നേടും. ഇത് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കും. ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും കോണ്‍ഗ്രസിന് 0 മുതല്‍ 3 സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചിക്കുന്നത്.
പ്രദീപ് ഗുപ്ത നേതൃത്വം നല്‍കുന്ന ആക്‌സിസ് മൈ ഇന്‍ഡ്യയുടെ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത് ബിജെപി 45 മുതല്‍ 55 സീറ്റുകള്‍ വരെ നേടുമെന്നാണ്. എന്‍ഡിഎ 48% വോട്ട് നേടും. ആംആദ്മി പാര്‍ട്ടിക്ക് 15 മുതല്‍ 25 വരെ സീറ്റുകള്‍ ലഭിക്കും. 42% വോട്ട് നേടും. കോണ്‍ഗ്രസിന് 0 മുതല്‍ ഒരു സീറ്റ് വരെ ലഭിക്കുമെന്നുമാണ് ആക്‌സിസ് മൈ ഇന്‍ഡ്യയുടെ എക്‌സിറ്റ് പോള്‍.
Content Highlights: