![search icon](https://www.reporterlive.com/assets/images/icons/search.png)
ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എതിരാളികളെ ബഹുദൂരം പിന്നിലാക്കി ബിജെപി മുന്നേറ്റം. ലീഡ് നിലയിൽ കേവലഭൂരിപക്ഷവും കടന്നാണ് ബിജെപിയുടെ മുന്നേറ്റം. ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയാണ് രണ്ടാമത്. കോൺഗ്രസ് മൂന്നാമതാണ്. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വമ്പൻ ഭൂരിപക്ഷത്തോടെയാണ് എഎപി അധികാരത്തിലെത്തിയത്. എന്നാൽ ഇത്തവണ എക്സിറ്റ്പോൾ ഫലങ്ങൾ പ്രവചിച്ചതുപോലെ ബിജെപിയുടെ തേരോട്ടമാണ് കാണുന്നത്. ഡൽഹിയിലെ 11 മുസ്ലിം സ്വാധീന മണ്ഡലങ്ങളിൽ ഒൻപതിടത്തും ബിജെപിയാണ് മുന്നേറുന്നത്.
ഒരു സ്ഥാനാർത്ഥിയുടെ പെരുമാറ്റം, ചിന്തകൾ ശുദ്ധമായിരിക്കണം, ജീവിതം കുറ്റമറ്റതായിരിക്കണം. ഞാൻ ഇത് അരവിന്ദ് കെജ്‌രിവാളിനോട് പറഞ്ഞിരുന്നു. പക്ഷേ അദ്ദേഹം അത് ശ്രദ്ധിച്ചില്ല, പണത്തിന്റെ ശക്തി അദ്ദേഹത്തെ കീഴടക്കി.
തെരഞ്ഞെടുപ്പ് ഫലം കണ്ടിട്ടില്ല. ഇപ്പോൾ പറഞ്ഞാൽ നേരത്തെ ആകും
മുഖ്യമന്ത്രിയെ കേന്ദ്ര നേതൃത്വം തീരുമാനിക്കും എന്ന് സംസ്ഥാന അധ്യക്ഷൻ വിരേന്ദ്ര സച്ച്ദേവ
കോണ്‍ഗ്രസിനെയും എഎപിയെയും പരിഹസിച്ച് ഒമർ അബ്ദുള്ള
Aur lado aapas mein!!! https://t.co/f3wbM1DYxk pic.twitter.com/8Yu9WK4k0c
— Omar Abdullah (@OmarAbdullah) February 8, 2025
സമാജ്‌വാദി പാർട്ടിയുടെ അജിത് പ്രസാദാണ് പിന്നിൽ
ആം ആദ്മി പാർട്ടിയുടെ അവധ് ഓജ പിന്നിൽ
സംഗം വിഹാറിൽ ബിഎസ്പി മുന്നിൽ
എഎപി ലീഡ് ചെയ്യുന്നത് ഒരിടത്ത്
പോസ്റ്റൽ ബാലറ്റിൽ വിശ്വസിക്കരുത്; എഎപി
ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ജംഗ്പുരയിൽ പിന്നിൽ
ഡൽഹി മുഖ്യമന്ത്രി അതിഷി പിന്നിൽ. കൽക്കാജിയിൽ ബിജെപിയുടെ രമേഷ് ബുധിരി മുന്നിൽ
ബിജെപിയും എഎപിയും ഒപ്പത്തിനൊപ്പം
ന്യൂഡൽഹി
ബിജെപിയുടെ കർത്താർ സിംഗ് തൻവാർ, കോൺഗ്രസിൻ്റെ രാജേന്ദർ സിംഗ് തൻവാർ, ആം ആദ്മി പാർട്ടിയുടെ ബ്രഹ്മസിംഗ് തൻവാർ എന്നിവരാണ് ഛത്തർപൂരിൽ മത്സരിക്കുന്നത്. 2020 ൽ എഎപി ടിക്കറ്റിൽ വിജയിച്ച കർത്താർ സിംഗ് തൻവാർ ഇത്തവണ ബിജെപി ടിക്കറ്റിലാണ് മത്സരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ന്യൂഡൽഹിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി സന്ദീപ് ദീക്ഷിത് പറഞ്ഞു. ആം ആദ്മി പാർട്ടിയുടെ അരവിന്ദ് കെജ്‌രിവാളും ബിജെപിയുടെ പർവേഷ് വർമ്മയുമാണ് ന്യൂഡൽഹിയിൽ സന്ദീപ് ദീക്ഷിതിൻ്റെ എതിരാളി. ഡൽഹിയിൽ തുടർച്ചയായി രണ്ട് തെരഞ്ഞെടുപ്പുകളിൽ ഒരു സീറ്റ് പോലും നേടാനാകാത്ത കോൺഗ്രസ് തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ്.
VIDEO | Delhi Assembly elections 2025: Congress candidate from New Delhi Sandeep Dikshit (@_SandeepDikshit) says, "I am very hopeful. I think that the people liked what I said. Rest let's see what happens. Everything will be out in the open soon."#DelhiElectionResults… pic.twitter.com/PgL9gMWmqp
— Press Trust of India (@PTI_News) February 8, 2025
വോട്ടെണ്ണൽ ദിനം രാവിലെ സ്വാമി നാരായൺ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി മനീഷ് സിസോദിയ.
സാധാരണയായി പട്പർഗഞ്ചിൽ നിന്ന് മത്സരിക്കുന്ന സിസോദിയ ആദ്യമായാണ് ജംഗ്പുരയിൽ നിന്നാണ് മത്സരിക്കുന്നത്. പട്പർഗഞ്ചിൽ അവധ് ഓജയാണ് മത്സരിക്കുന്നത്. ജംഗ്പുരയിൽ ബിജെപിയുടെ തർവീന്ദർ സിംഗ് മർവയാണ് സിസോദിയയുടെ എതിരാളി
നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ പുറത്തു വന്ന എക്സിറ്റ് പോൾ ഫലങ്ങളിൽ ആംആദ്മിക്ക് മുൻതൂക്കം പ്രവചിച്ചത് മൂന്നെണ്ണം മാത്രമായിരുന്നു. വീ പ്രിസൈഡ്, മൈൻഡ് ബ്രിങ്ക്, ജേണോ മിറർ എന്നിവർ മാത്രമാണ് ആം ആദ്മിക്ക് മുൻതൂക്കം പ്രവചിച്ചത്. ബാക്കി പ്രധാനപ്പെട്ട എക്സിറ്റ് പോൾ ഫലങ്ങളെല്ലാ ബിജെപിക്ക് അനുകൂലമായിരുന്നു.
ചാണക്യയുടെ എക്‌സിറ്റ് പോളിൽ ബിജെപിക്ക് 39 മുതൽ 44 വരെ സീറ്റുകൾ ലഭിക്കുമെന്നായിരുന്നു പ്രവചനം. ആംആദ്മിക്ക് 25 മുതൽ 28 വരെയും കോൺഗ്രസിന് 2 മുതൽ മൂന്ന് സീറ്റ് വരെയും ലഭിക്കുമെന്നും ചാണക്യ പ്രവചിച്ചിരുന്നു. മാട്രിസെയുടെ പ്രവചനത്തിലും ബിജെപിക്കാണ് മുൻതൂക്കം. ബിജെപി 35 മുതൽ 40 വരെ സീറ്റ് ലഭിക്കുമെന്നായിരുന്നു മാട്രിസെയുടെ പ്രവചനം. ആംആദ്മി 32 മുതൽ 37 സീറ്റുവരെ നേടുമെന്നും മാട്രിസെ പ്രവചിച്ചിരുന്നു. കോൺഗ്രസിന് ഒരു സീറ്റ് ലഭിക്കുമെന്നായിരുന്നു പ്രവചനം. പി മാർക് സർവെ ബിജെപിക്ക് 40 സീറ്റും ആംആദ്മിക്ക് 30 സീറ്റുമാണ് പ്രവചിച്ചത്.
പി മാർക്യു
ജെവിസി
ടൈംസ് നൗ
ടുഡേയ്‌സ് ചാണക്യ
പോൾ ഡയറി