ന്യൂഡൽഹി : ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ ഇന്ത്യാ സഖ്യ പാർട്ടികളെ വിമർശിച്ച് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. ഇന്ത്യ സഖ്യത്തിനിടയിലെ ഐക്യമില്ലായ്മയാണ് തോൽവിക്ക് കാരണമെന്ന് രാജ പറഞ്ഞു. ഇന്ത്യ മുന്നണിയുടെ ശക്തിയെക്കുറിച്ച് കോൺഗ്രസ് ആത്മ പരിശോധന നടത്തണമെന്നും രാജ ആവശ്യപ്പെട്ടു.
അതേ സമയം ഡൽഹി ബിജെപി പിടിച്ചെടുത്തതിൽ എഎപിക്കും കോൺഗ്രസിനുമെതിരെ ജമ്മു കാശ്മീർ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ളയും രംഗത്തെത്തി.‘ഇനിയും തമ്മിലടിക്കൂ, പോരാടി പരസ്പരം അവസാനിപ്പിക്കൂ’ എന്നാണ് ഒമർ അബ്ദുള്ള എക്സിൽ കുറിച്ചത്. ഇന്ത്യാ മുന്നണിയിലെ തന്നെ പ്രധാന പാർട്ടികളായ കോൺഗ്രസും എഎപിയും രണ്ടായി മത്സരിച്ചത് തിരിച്ചടിയായെന്ന വിലയിരുത്തലിനു പിന്നാലെയാണ് ഒമർ അബ്ദുള്ള പ്രതികരിച്ചത്
content highlights : Delhi elections; lack of unity due to defeat; D Raja criticizes the India alliance