![search icon](https://www.reporterlive.com/assets/images/icons/search.png)
പൂനെ: മഹാരാഷട്രയിൽ ഫ്ലാറ്റിലെ നാലാം നിലയിലുണ്ടായ തീപ്പിടുത്തത്തിൽ 65 കാരിക്ക് ദാരുണാന്ത്യം. ഞായറാഴ്ച വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. വിളക്കിൽ നിന്ന് പടർന്ന തീ മൂലമാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഫ്ലാറ്റിൽ തന്നെയുണ്ടായിരുന്ന മറ്റൊരാൾക്കും അപകടത്തിൽ പൊള്ളലേറ്റു.
പൂനെയിലെ കോൻദ്വാ പ്രദേശത്താണ് ഫ്ലാറ്റിൽ തീപിടുത്തം ഉണ്ടായത്. എൻഐബിഎം റോഡിലെ സൺശ്രീ ബിൽഡിങിൻ്റെ നാലാം നിലയിലായിരുന്നു സംഭവം. അപകട വിവരം അറിഞ്ഞയുടൻ അഗ്നിശമനാ സേന എത്തി ഫ്ലാറ്റിലുണ്ടായിരുന്ന രണ്ട് പേരെയും പുറത്തെത്തിച്ചു. എന്നാൽ ഇതിലെ 65 കാരിയെ രക്ഷിക്കാനായില്ല. ഫ്ലാറ്റിലെ ഒരു മുറിയിലെ മേശയ്ക്ക് മുകളിലായി കത്തിച്ചു വെച്ചിരുന്ന വിളക്കിലെ തീ കർട്ടനിലേക്ക് പടർന്നാണ് അപകടമുണ്ടായതെന്നാണ് അഗ്നിശമനാ സേന ഉദ്യോഗസ്ഥർ അറിയിച്ചത്. കൂടെയുണ്ടായിരുന്ന ആൾക്ക് ഗുരുതരമായ പരിക്കുകളില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്ന് വരികയാണ്.
content highlight- A 65-year-old woman died when a lamp in her room caught fire and spread to the curtains.