
ന്യൂഡൽഹി: ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിലെ ആം ആദമി പാർട്ടിയുടെ തോൽവിയിൽ പ്രതികരിച്ച് എഎപി നേതാവ് അതിഷി. തിരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നുവെന്നും ക്രിയാത്മക പ്രതിപക്ഷമായി തുടരുമെന്നും അതിഷി അറിയിച്ചു. എന്നാൽ ഇത്തരമൊരു തിരഞ്ഞെടുപ്പ് ദില്ലിയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലായെന്നും തിരഞ്ഞെടുപ്പിൽ പരസ്യമായി പണവും മദ്യവും വിതരണം ചെയ്തുവെന്നും അതിഷി ആരോപണം ഉയർത്തി. പരാതിക്കാരെ ജയിലിൽ ഇടുന്ന സമീപനമായിരുന്നു പൊലീസിൻ്റേത്. എന്തുകൊണ്ടാണ് ആം ആദ്മി പാർട്ടി തോറ്റതെന്ന് പരിശോധിക്കുകയാണെന്നും അതിഷി പറഞ്ഞു.
മൂന്നാമതും അധികാരത്തിലെത്തുമെന്ന എഎപി പ്രതീക്ഷകളെ തകര്‍ത്തുകൊണ്ടായിരുന്നു 27 വര്‍ഷത്തിന് ശേഷം ബിജെപി ഡല്‍ഹിയില്‍ ഭരണം പിടിച്ചത്. 2020ല്‍ എട്ട് സീറ്റ് മാത്രം നേടിയ ബിജെപി ഇത്തവണ സീറ്റ് നേട്ടം 48 ആയി ഉയര്‍ത്തി. എന്നാല്‍ 62 സീറ്റുണ്ടായിരുന്ന എഎപിയുടെ സീറ്റ്‌നില 22ലേയ്ക്ക് ചുരുങ്ങി. എഎപിയുടെ പ്രധാന നേതാക്കളായ അരവിന്ദ് കെജ്രിവാള്‍, മനീഷ് സിസോദിയ, സൗരഭ് ഭരദ്വാജ്, ദുര്‍ഗേഷ് പഥക്, സത്യേന്ദ്ര ജെയിന്‍, അവധ് ഓജ, സോംനാഥ് ഭാരതി തുടങ്ങിയവര്‍ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു.
content highlight- 'An election like this has never happened in the history of Delhi and will continue to be a constructive opposition'; Atishi