![search icon](https://www.reporterlive.com/assets/images/icons/search.png)
ഭുവനേശ്വര്‍: ഒഡീഷയില്‍ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാട്ടിനുള്ളിലെ മരത്തില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഒഡീഷയിലെ മാല്‍കന്‍ഗിരി ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം. രണ്ട് ദിവസമായി കുട്ടികളെ കാണാനുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. രണ്ടുപേരും ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്.
വ്യാഴാഴ്ച സ്‌കൂള്‍ കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ വീട്ടില്‍ തിരിച്ചെത്തിയില്ലെന്ന് കുടുംബം പരാതി നല്‍കിയിരുന്നു. ഇരുവര്‍ക്കുമായി തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)