ചില്ലറകൾ കൂട്ടിവെച്ച് സമ്പാദിക്കുന്നവർക്ക് കേന്ദ്രത്തിൻ്റെ 'പണി'; ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ കുറയ്ക്കും

ചെറുകിട വരുമാനമുള്ള കുടുംബങ്ങള്‍ വലിയതോതില്‍ ആശ്രയിക്കുന്ന പദ്ധതികളാണിവ

dot image

ന്യൂഡൽഹി: ബജറ്റില്‍ ആദായനികുതിയില്‍ ഇളവുകള്‍ നല്‍കിയതിന് പിന്നാലെ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് കുറക്കാനൊരുങ്ങി കേന്ദ്രം. പോസ്റ്റ് ഓഫീസ് സേവിങ്‌സ് നിക്ഷേപങ്ങള്‍, സുകന്യ സമൃദ്ധി യോജന, പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, മഹിളാ സമ്മാന്‍ നിധി, സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം, കിസാന്‍ വികാസ് പത്ര തുടങ്ങിയവയുടെ പലിശ നിരക്ക് കുറയ്ക്കാനാണ് ഒരുങ്ങുന്നത്. ശരാശരി വരുമാനമുള്ള കുടുംബങ്ങള്‍ വലിയതോതില്‍ ആശ്രയിക്കുന്ന പദ്ധതികളാണിവ.

സാധാരണക്കാരെയും മുതിര്‍ന്ന പൗരന്മാരെയും പ്രതികൂലമായി ബാധിക്കുന്ന നടപടിയാണിതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. മഹിളാ സമ്മാന്‍ നിധി ഒഴികെയുള്ള പദ്ധതികളുടെ പലിശ കുറച്ചേക്കുമെന്നാണ് സൂചനകള്‍. 2023 ഏപ്രില്‍ ഒന്നിന് ആരംഭിച്ച മഹിളാ സമ്മാന്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് പദ്ധതിയില്‍ ചേരാനുള്ള സമയം ഈവര്‍ഷം മാര്‍ച്ച് 31വരെയാണ്. രണ്ടുവര്‍ഷമാണ് വനിതകള്‍ക്കു വേണ്ടിയുള്ള ഈ പ്രത്യേക പദ്ധതിയുടെ കാലാവധി. ഇക്കഴിഞ്ഞ ബജറ്റില്‍ പദ്ധതിയുടെ കാലാവധി നീട്ടുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല. പദ്ധതിയില്‍ ഇതിനോടകം നിക്ഷേപിച്ചവര്‍ക്കുള്ള തുക അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ കേന്ദ്രം പലിശ സഹിതം മടക്കി നല്‍കും.

റിസര്‍വ് ബാങ്ക് ഇക്കഴിഞ്ഞ പണനയ നിര്‍ണയ യോഗത്തില്‍ (എംപിസി യോഗം) റീപ്പോനിരക്ക് കുറച്ചതോടെ ബാങ്ക് വായ്പകളുടെ പലിശനിരക്കും കുറയാന്‍ വഴിയൊരുങ്ങിയിട്ടുണ്ട്. അതേസമയം ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ ഉയര്‍ന്നുനില്‍ക്കുന്നത് എഫ്ഡികളെ അനാകര്‍ഷകമാക്കും. ഇത് തടയാന്‍ ലക്ഷ്യമിട്ടാണ് റീപ്പോ കുറച്ചതിന്റെ ചുവടുപിടിച്ച് ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ കുറക്കാന്‍ കേന്ദ്രം ഒരുങ്ങുന്നത്.

Content Highlight: central government ready to cut small savings schemes interest rate

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us